നടിയെ ആക്രമിച്ച കേസ്; വാദം പോക്‌സോ കോടതി കേൾക്കണമെന്ന മന്ത്രിസഭാ തീരുമാനം മരവിപ്പിച്ചു

നടിയെ ആക്രമിച്ച കേസിൽ പുതിയ പോക്‌സോ കോടതി വാദം കേൾക്കണമെന്ന മന്ത്രിസഭാ തീരുമാനം മരവിപ്പിച്ചു. മുഖ്യമന്ത്രി ഇടപെട്ടതിനെ തുടർന്ന് ഉത്തരവ് ഇറക്കേണ്ടതില്ലെന്ന് തീരുമാനിച്ചു. അടുത്ത ക്യാബിനറ്റിൽ തീരുമാനം തിരുത്താൻ നിർദേശം നൽകി. ട്വൻറി ഫോറാണ് മന്ത്രിസഭാ തീരുമാനത്തിലെ ചട്ട ലംഘനം പുറത്തുവിട്ടത്. ട്വന്റിഫോർ ബിഗ് ഇംപാക്ട്.
Read Also : നടിയെ ആക്രമിച്ച കേസ്; പുതുതായി രൂപീകരിക്കുന്ന പോക്‌സോ കോടതിയിൽ വിചാരണ നടത്താമെന്ന് മന്ത്രിസഭാ യോഗം
എറണാകുളത്ത് പുതിയ പോക്‌സോ കോടതി രൂപീകരിക്കുമെന്നായിരുന്നു ഇന്നലെ വന്ന മന്ത്രിസഭാ തീരുമാനം. ഈ കുറിപ്പിലാണ് നടിയെ ആക്രമിച്ച കേസും ഇവിടെ വിചാരണ ചെയ്യാമെന്ന് ചേർത്തിരുന്നത്. മന്ത്രിസഭാ യോഗത്തിലെ ചട്ടലംഘനം ട്വന്റിഫോറാണ് ആദ്യം പുറത്തുവിടുന്നത്. സംഭവം ശ്രദ്ധയിൽപ്പെട്ട ഉടൻ തന്നെ മുഖ്യമന്ത്രി ഇടപെടുകയായിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here