കുമാരസ്വാമിയുടെ രാജി ഇന്ന് ?

കർണാടക മുഖ്യമന്ത്രി എച്ച്ഡി കുമാരസ്വാമി ഇന്ന് ചേരുന്ന മന്ത്രിസഭാ യോഗത്തിന് ശേഷം രാജിവെച്ചേക്കുമെന്ന് സൂചന. ഇന്ന് രാവിലെ 11 മണിക്കാണ് മന്ത്രിസഭാ യോഗം. എംഎൽഎമാരെ രാജിയിൽ നിന്നും പിന്തിരിപ്പിക്കാൻ കോൺഗ്രസ് പരാജയപ്പെട്ടതിൽ കടുത്ത അതൃപ്തിയിലാണ് കുമാരസ്വാമി.
അതേസമയം, വിമത എംഎൽഎ അജ്ഞാത കേന്ദ്രത്തിലാണ്. എസ് ടി സോമശേഖറെ കാണാനുള്ള കോൺഗ്രസ് നേതാക്കളുടെ ശ്രമം വിഫലമായി. എംഎൽഎയെ പുലർച്ചെ ഒന്നരക്ക് ഡി കെ ശിവകുമാർ കാണാനെത്തി. സോമശേഖർ മുംബൈയിൽ നിന്നും തിരിച്ചെത്തിയിട്ടുണ്ട്.
Read Also : കർണാടക പ്രതിസന്ധി; വിമത എംഎൽഎമാർ സമർപ്പിച്ച ഹർജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും
കുമാരസ്വാമി റിസോർട്ടിലെത്തി ജെഡിഎസ് എംഎൽഎമാരെ കണ്ടേക്കുമെന്നും സൂചനയുണ്ട്. എംഎൽഎമാർ നാല് ദിവസമായി ദേവനഹള്ളി റിസോർട്ടിലാണ്.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here