Advertisement

ഹജ്ജ് തീർത്ഥാടകർക്ക് ഇത്തവണ സ്മാർട്ട് കാർഡുകൾ നൽകുമെന്ന് സൗദി

July 11, 2019
1 minute Read

ഹജ്ജ് തീർത്ഥാടകർക്ക് ഇത്തവണ സ്മാർട്ട് കാർഡുകൾ നൽകുമെന്ന് സൗദി ഹജ്ജ് ഉംറ മന്ത്രാലയം അറിയിച്ചു. തീർത്ഥാടകരുടെ നീക്കങ്ങൾ നിരീക്ഷിക്കാനും കാണാതാകുന്ന തീർത്ഥാടകരെ കണ്ടെത്താനും ഈ സംവിധാനം വഴി സാധിക്കും. പരീക്ഷണാടിസ്ഥാനത്തിൽ 25,000 തീർത്ഥാടകർക്കാണ് ഇത്തവണ ഹൈടെക് സ്മാർട്ട് കാർഡുകൾ നൽകുക. തീർത്ഥാടകരുടെ വ്യക്തിപരമായ വിവരങ്ങളും, ആരോഗ്യസ്ഥിതി, താമസ സ്ഥലം, ഹജ്ജ് സർവീസ് ഏജൻസി തുടങ്ങിയ വിവരങ്ങളും ഇതിൽ നിന്ന് ലഭിക്കും.

Read Also; ഭിന്ന ശേഷിക്കാര്‍ക്ക് സൗജന്യമായി ഹജ്ജ് നിര്‍വഹിക്കാനുള്ള അവസരമൊരുക്കാന്‍ സൗദി ഹജ്ജ് മന്ത്രാലയം

ലൊക്കേഷൻ ട്രാക്കിംഗ് സിസ്റ്റം ഈ കാർഡുകളിൽ ഉണ്ടാകുമെന്നതാണ് ഒരു പ്രത്യേകത. ഇത് വഴി മിനായിലെ കൺട്രോൾ റൂമിലിരുന്ന് ഓരോ തീർത്ഥാടകന്റെയും നീക്കങ്ങൾ നിരീക്ഷിക്കാൻ സാധിക്കും. ആകെ രണ്ട് ലക്ഷത്തോളം ഐ.ഡി കാർഡുകൾ ആണ് മന്ത്രാലയം ഇത്തവണ തയ്യാറാക്കുന്നത്. ഇതിൽ ഒന്നേമുക്കാൽ ലക്ഷം കാർഡുകളിലും ലൊക്കേഷൻ ട്രാക്കർ ഉണ്ടായിരിക്കില്ല. എന്നാൽ ഈ കാർഡ് സ്‌കാൻ ചെയ്താൽ തീർഥാടകരെ കുറിച്ചും അവർക്ക് ലഭിക്കുന്ന സേവനങ്ങളെ കുറിച്ചുമുള്ള വിവരങ്ങൾ ലഭിക്കും.

Read Also; ആഭ്യന്തര ഹജ്ജ് തീര്‍ഥാടകര്‍ രജിസ്റ്റര്‍ ചെയ്ത് രണ്ട് ദിവസത്തിനകം പണം അടയ്ക്കണം : സൗദി ഹജ്ജ് മന്ത്രാലയം

വിജയകരമെന്ന് കണ്ടാൽ കൂടുതൽ തീർത്ഥാടകരിലേക്ക് കൂടുതൽ സാങ്കേതിക സംവിധാനങ്ങളോടെ അടുത്ത വർഷം ഈ പദ്ധതി വ്യാപിപ്പിക്കുമെന്ന് മന്ത്രാലയത്തിലെ പ്ലാനിംഗ് ആൻഡ് സ്ട്രാറ്റജി മേധാവി അംറു അൽ മദ്ദ അറിയിച്ചു. താമസ സ്ഥലം കണ്ടെത്താനും, തിരക്കുള്ള ഭാഗങ്ങൾ കണ്ടെത്താനും, യാത്രാ വിവരങ്ങൾ ലഭിക്കാനും സഹായിക്കുന്ന മൊബൈൽ ആപ്ലിക്കേഷനും ഇത്തവണ ഹജ്ജ് മന്ത്രാലയം തയ്യാറാക്കുന്നുണ്ട്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top