എറണാകുളം നെട്ടൂരിൽ യുവാവിനെ കൊലപ്പെടുത്തി ചതുപ്പിൽ കെട്ടിത്താഴ്ത്തി

കൊച്ചി നെട്ടൂരിൽ അർജുൻ എന്ന 20 വയസുകാരനെ സുഹ്യത്തുക്കൾ കൊലപ്പെടുത്തി ചതുപ്പിൽ താഴ്ത്തി. പ്രതികളിൽ ഒരാളുടെ സഹോദരൻ ബൈക്ക് അപകടത്തിൽ മരണപ്പെട്ടത് അർജുൻ മുഖാന്തരമെന്ന ധാരണ കൊലയ്ക്ക് കാരണമെന്ന് പ്രതികൾ.അർജുനനെ കാണാതായ ദിവസം പരാതി നൽകാൻ എത്തിയ തന്നെ പോലീസ് അധിക്ഷേപിച്ചതായി അർജുന്റെ പിതാവ്.
കുമ്പളം സ്വദേശി അർജുനിനെയാണ് സുഹൃത്തുക്കളായ റോണി, നിബിൻ, അജിത്ത്, അനന്ദു എന്നിവർ ചേർന്ന് കൊലപ്പെടുത്തി നെട്ടൂർ റയിൽവ്വേ ക്വാർട്ടേഴ്സിന് സമീപമുള്ള ചതുപ്പിൽ താഴ്ത്തിയത്.മുഖ്യ പ്രതിയായ റോണിയുടെ സഹോദരൻ കഴിഞ്ഞ വർഷം അർജുനിനോടൊപ്പം ഇരു ചക്രവാഹനത്തിൽ യാത്ര ചെയ്യവ്വേ അപകടത്തിൽപ്പെട്ട് മരണപ്പെട്ടിരുന്നു. അർജുൻ കാരണമാണ് അപകടം സംഭവിച്ചതെന്ന ധാരണയിലായിരുന്നു റോണി. ഈ വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്ന് പ്രതികൾ പോലീസിനോട് സമ്മതിച്ചു. കൊല നടത്തിയ ശേഷം പോലീസിനെ തെറ്റ് ധരിപ്പിക്കാൻ പ്രതികൾ അർജുനിന്റെ മൊബൈൽ ഫോണുമായി ആലുവ കോതമംഗലം തുടങ്ങിയ സ്ഥലങ്ങളിൽ സഞ്ചരിച്ചിരുന്നു.
അതേസമയം പോലിസിനെതിരെ ഗുരുതര ആരോപണവുമായി അർജുന്റെ പിതാവ് വിദ്യൻ രംഗത്തെത്തി.അർജുനിനെ കാണാതായ ദിവസം പരാതി നൽകാൻ എത്തിയ തന്നെ പോലീസ് അധിക്ഷേപിച്ചതായും ,തന്റെ മകനെ കണ്ടെത്തി തരാൻ പോലീസ് കണിയാൻ മാരെല്ലെന്ന് പറഞ്ഞതായും വിദ്യൻ ആരോപിച്ചു.ഇക്കാര്യം തന്നെ അയൽവാസികളും വ്യക്തമാക്കി.
കൊച്ചി ഡിസിപി പൂങ്കുഴലി പനങ്ങാട് പോലീസ് സ്റ്റേഷനിൽ എത്തി പ്രതികളെ ചോദ്യം ചെയ്തു.തുടർന്ന് പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി. പോലീസിന് വീഴ്ച്ച സംഭവിച്ചിട്ടോണ്ടോയെന്ന് പരിശോധിക്കുന്നമെന്ന് ഡിസിപി പൂങ്കുഴലി പറഞ്ഞു. കളമശേരി മെഡിക്കൽ കോളേജിൽ പോസ്റ്റ് മാർട്ടം നടത്തിയ ശേഷം അർജു നിന്റെ മൃതദേഹം ബന്ധുക്കൾക്ക് വിട്ട് നൽകി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here