യൂണിവേഴ്‌സിറ്റി കോളേജ് സംഘർഷം; 8 എസ്എഫ്‌ഐ നേതാക്കൾക്കെതിരെ വധശ്രമക്കേസ്

യൂണിവേഴ്‌സിറ്റി കോളേജ് സംഘർഷത്തിൽ എട്ട് എസ്എഫ്‌ഐ നതാക്കൾക്കെതിരെ വധശ്രമത്തിന് കേസ്. യൂണിയൻ പ്രസിഡന്റ് അടക്കമുള്ളവർക്കെതിരെയാണ് കേസ്.
307 പ്രകാരമാണ് കന്റോൺമെന്റ് പോലീസ് കേസെടുത്തത്. നസീം,അദ്വൈത്, അമൽ, ആരോമൽ ,ഇബ്രാഹിം ,ശിവരഞ്ചിത് എന്നിവരുൾപ്പെടെയുള്ള എട്ട് പേർക്കെതിരയൊണ് കൊലപാതക ശ്രമത്തിന് കേസ്.
അതേസമയം, കെഎസ്‌യു പ്രവർത്തകർ സർവ്വകലാശാലയ്ക്ക് മുന്നിൽ കുത്തിയിരിക്കുകയാണ്. പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കുകയാണ്.
Read Also : യൂണിവേഴ്‌സിറ്റി കോളേജിലെ സംഘർഷം; എസ്എഫ്‌ഐ യൂണിറ്റിനെ പിരിച്ചുവിടുമെന്ന് വി പി സാനു
നേരത്തേ കോളേജിലെ വിദ്യാർത്ഥിയെ കുത്തി പരിക്കേൽപ്പിച്ചതിന്റെ തുടർച്ചയായാണ് കോളേജിൽ സംഘർഷം ഉടലെടുത്തത്. എസ്എഫ്‌ഐ പ്രവർത്തകരും ബിരുദ വിദ്യാർത്ഥികളും തമ്മിലാണ് സംഘർഷമുണ്ടായത്. രാഷ്ട്രീയ സംഘർഷമല്ല കോളേജിൽ നടന്നതെന്നാണ് എസ്എഫ്‌ഐ നേതാക്കളുടെ പ്രതികരണം. രണ്ട് ഡിപ്പാർട്ടുമെന്റുകൾ തമ്മിലുള്ള പ്രശ്‌നമാണ് സംഘർഷത്തിനിടയാക്കിയതെന്നാണ് നേതാക്കൾ പറയുന്നത്.
എസ്എഫ്‌ഐ പ്രവർത്തകരുമായുള്ള സംഘർഷത്തിൽ മൂന്നാം വർഷ ബിരുദ വിദ്യാർത്ഥി അഖിലിനാണ് കുത്തേറ്റത്. അഖിലിനെ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here