മുങ്ങിക്കപ്പലിനെ അതിസാഹസികമായി ചേസ് ചെയ്ത കോസ്റ്റ് ഗാർഡ് പിടികൂടിയത് 1590 കോടിയുടെ കൊക്കെയ്ന്‍: വീഡിയോ

കരയിലെ ചേസിംഗുകൾ നമ്മൾ കണ്ടിട്ടുണ്ട്. അതിനെ വെല്ലുന്ന ഒരു ചേസിംഗാണ് കടലിൽ നടന്നിരിക്കുന്നത്. അമേരിക്കൻ കോസ്റ്റ് ഗാർഡിൻ്റെ സിനിമാ സ്റ്റൈൽ ചേസിംഗും വൻ മയക്കുമരുന്ന് വേട്ടയും ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. കുതിച്ചു പായുന്ന മുങ്ങിക്കപ്പലിന് മുകളിലേക്ക് മൂന്ന് സൈനിക ഉദ്യോഗസ്ഥര്‍ ജീവന്‍ പണയം വെച്ച് എടുത്ത് ചാടുന്നതും, മുങ്ങിക്കപ്പലില്‍ നിന്ന് ഒരാള്‍ കൈയുയര്‍ത്തി കീഴടങ്ങുന്നതും വീഡിയോയില്‍ കാണാം.
ജൂണ്‍ 18നാണ് സംഭവം നടന്നത്. പസഫിക്ക് സമുദ്രത്തിലെ അന്താരാഷ്ട്ര അതിര്‍ത്തിയില്‍ പെട്രോളിങ്ങ് നടത്തുന്നതിനിടയിലാണ് കോസ്റ്റ് ഗാര്‍ഡ് ഉദ്യോഗസ്ഥര്‍ മുങ്ങിക്കപ്പല്‍ കണ്ടെത്തുന്നത്. കപ്പൽ മയക്കുമരുന്ന് മാഫിയയുടേതാണെന്ന് മനസ്സിലാക്കിയ കോസ്റ്റ്ഗാര്‍ഡ് മുങ്ങിക്കപ്പലിന് പിന്നാലെ പാഞ്ഞു. അതിസാഹസികമായ ചേസിംഗിനു ശേഷം മുങ്ങിക്കപ്പലിലുള്ള മൂന്നുപേരെ കീഴടക്കിയാണ് കോസ്റ്റ് ഗോര്‍ഡ് വന്‍ മയക്കുമരുന്ന് ശേഖരം പിടികൂടുന്നത്.
17,000 പൗണ്ട് വരുന്ന കൊക്കെയിന്‍ ആണ് തീരസേന അതിസാഹസികമായി പിടികൂടിയത്. അന്താരാഷ്ട്ര വിപണിയില്‍ ഇതിന് ഏകേദശം 1590 കോടിയിലധികം വില വരും. അമേരിക്കയിലേക്ക് 80 ശതമാനവും ലഹരിമരുന്ന് എത്തുന്നത് പസഫിക്ക് സമുദ്രം വഴിയാണ്. കോസ്റ്റ് ഗാര്‍ഡിന്റെ അതിസാഹസിക ലഹരിവേട്ട അവരെ പിന്തടര്‍ന്ന് മുകളില്‍ പറന്ന സൈനിക ഹെലികോപ്റ്ററാണ് ചിത്രീകരിച്ചത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here