മെഡിക്കല്‍ കോളേജിന് സമീപ പ്രദേശങ്ങളിലെ കുടിവെള്ള പ്രശ്‌നത്തിന് പരിഹാരമാര്‍ഗ്ഗം തേടി മനുഷ്യാവകാശ കമ്മീഷന്‍

മെഡിക്കല്‍ കോളേജിന് സമീപ പ്രദേശങ്ങളിലെ കുടിവെള്ള പ്രശ്‌നത്തിന് പരിഹാരമാര്‍ഗ്ഗം തേടി മനുഷ്യാവകാശ കമ്മീഷന്‍. കുടിവെള്ള ക്ഷാമം പരിഹരിക്കാന്‍ ജല അതോറിറ്റി സ്വീകരിച്ച നടപടികളെ കുറിച്ച് വിശദമായ റിപ്പോര്‍ട്ട് ഉടന്‍ സമര്‍പ്പിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ കവടിയാര്‍ സബ്ഡിവിഷന്‍ അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ക്ക് നിര്‍ദ്ദേശം നല്‍കി.
തിരുവനന്തപുരം മെഡിക്കല്‍ കോളേജിനും മുറിഞ്ഞ പാലത്തിനും മധ്യേ പഴയ റോഡിന്റെ ഇരുവശങ്ങളിലും പുതുപ്പള്ളി ലൈന്‍, കൂനംകുളം പ്രദേശങ്ങളിലുമാണ് മാസങ്ങളായി കുടിവെള്ളം ലഭിക്കാത്തത്. കച്ചവട സ്ഥാപനങ്ങള്‍, ആരാധനാലയങ്ങള്‍, ലാബുകള്‍ സ്‌കാനിംഗ് സെന്ററുകള്‍, ലോഡ്ജുകള്‍, നൂറ് കണക്കിന് വീടുകള്‍ തുടങ്ങിയവയുള്ള പ്രദേശമാണ് ഇത്. സംസ്ഥാനത്തെ ഏറ്റവും വലിയ ആശുപത്രിയില്‍ ചികിത്സകെത്തുന്നവരുടെ ബന്ധുക്കളും ഈ പ്രദേശങ്ങളില്‍ താമസിച്ചു വരുന്നു.
പ്രദേശവാസികളും പൊതു പ്രവര്‍ത്തകരും നിരവധി തവണ പരാതി പറഞ്ഞിട്ടും ജല അതോറിറ്റി നടപടിയെടുക്കുന്നില്ലെന്ന പരാതി നല്‍കിയതിനെ തുടര്‍ന്നാണ് മനുഷ്യാവകാശ കമ്മീഷന്‍ ഇടപെട്ടത്.കൂടിവെള്ള ക്ഷാമം പരിഹരിക്കാന്‍ ജല അതോറിറ്റി സ്വീകരിച്ച നടപടികളെ കുറിച്ച് വിശദമായ റിപ്പോര്‍ട്ട് ഉടന്‍ സമര്‍പ്പിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ആന്റണി ഡൊമിനിക് കവടിയാര്‍ സബ്ഡിവിഷന്‍ അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ക്ക് നിര്‍ദ്ദേശം നല്‍കി. പ്രദേശത്തുള്ള പൈപ്പ് വാല്‍വുകള്‍ ജല അതോറിറ്റി ഉദ്യോഗസ്ഥര്‍ തിരിച്ചു വിടുന്നതു കൊണ്ടാണ് കുടിവെള്ള ക്ഷാമമുണ്ടാകുന്നതെന്നാണ് പരാതിയില്‍ പറയുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here