മരടിലെ ഫ്ളാറ്റുകൾ ഉടൻ പൊളിക്കില്ലെന്ന് മന്ത്രി എ.സി.മൊയ്തീൻ

കൊച്ചി മരടിലെ ഫ്ളാറ്റുകൾ ഉടൻ പൊളിക്കില്ലെന്ന് മന്ത്രി എസി മൊയ്തീൻ. ഫ്ളാറ്റ് പൊളിച്ചാലുള്ള പാരിസ്ഥിതിക പ്രശ്നം പഠിക്കാൻ നിയോഗിച്ച ചെന്നൈ ഐഐടി സംഘത്തിന്റെ റിപ്പോർട്ട് കിട്ടണം. റിപ്പോർട്ട് ലഭിച്ച തുടർനടപടികൾ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.
തീരദേശ പരിപാലന നിയമം ലംഘിച്ചെന്നു കണ്ടെത്തിയ മരടിലെ അഞ്ച് ഫ്ളാറ്റുകൾ പൊളിക്കണമെന്ന് സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. ഉത്തരവിനെതിരെ ഫ്ളാറ്റുടമകൾ നൽകിയ പുനഃപരിശോധന കോടതി തള്ളിയിരുന്നു. ഉത്തരവ് പുനഃപരിശോധിക്കാൻ മതിയായ കാരണങ്ങളൊന്നും ഇല്ലെന്നും സുപ്രീംകോടതി വ്യക്തമാക്കിയിരന്നു.
കെട്ടിടം പൊളിക്കാനുള്ള ചെലവ് വഹിക്കേണ്ടത് നഗരസഭയാണെന്നും നേരത്തെ സർക്കാർ വ്യക്തമാക്കിയിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here