ആന്തൂരിലെ വ്യവസായിയുടെ ആത്മഹത്യ; ഡ്രൈവറെ അന്വേഷണ സംഘം ചോദ്യം ചെയ്തു

ആന്തൂരിൽ പ്രവാസി വ്യവസായി സാജൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ അന്വേഷണ സംഘം സാജന്റെ ഡ്രൈവറെ ചോദ്യം ചെയ്തു. സാജന്റെ പേരിലുള്ള സിം കാർഡ് ഉപയോഗിച്ചുനടത്തിയ ഫോൺ വിളികളുടെ രേഖകൾ പരിശോധിച്ചതിനുശേഷമാണ് ഡ്രൈവറെ ചോദ്യം ചെയ്തത്.കൺവെൻഷൻ സെന്ററിന് പ്രവർത്തനാനുമതി ലഭിക്കാത്തതിനുപുറമെ മറ്റ് ചില പ്രശ്‌നങ്ങളും സാജന്റെ ആത്മഹത്യക്ക് കാരണമായിട്ടുണ്ടെന്നാണ് അന്വേഷണസംഘത്തിന്റെ സംശയം.
Read Also; പാർത്ഥ കൺവെൻഷൻ സെന്ററിന് പ്രവർത്തനാനുമതി
ആത്മഹത്യ ചെയ്ത ദിവസത്തെ ഫോൺ സംഭാഷണങ്ങളിലെല്ലാം സാജൻ ആത്മവിശ്വാസത്തോടെ തന്നെയാണ് സംസാരിച്ചിരുന്നതെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. കൺവെൻഷൻ സെന്ററിന്റെ അനുമതിയുമായി ബന്ധപ്പെട്ട് ഒരു റിട്ട.ടൗൺ പ്ലാൻ ഓഫീസറുമായി ഈ ദിവസം സാജൻ സംസാരിച്ചിരുന്നതായും കൺവെൻഷൻ സെന്ററിന് അനുമതി ലഭിക്കുമെന്ന ശുഭാപ്തി വിശ്വാസം പ്രകടിപ്പിച്ചിരുന്നതായും പൊലീസ് പറയുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here