Advertisement

വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിൽ കനത്ത മഴ

July 13, 2019
Google News 0 minutes Read

വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിൽ  കനത്ത മഴ തുടരുന്നു. അസാമിൽ മഴക്കെടുതിയിൽ മരിച്ചവരുടെ എണ്ണം ആറായി. പ്രളയ സമാനമായ അവസ്ഥയിലാണ് ആസാം. സിക്കിം, ബീഹാർ, അരുണാചൽ പ്രദേശ് തുടങ്ങിയ ഇടങ്ങളിലെ താഴ്ത്ത പ്രദേശങ്ങളും വെള്ളത്തിനടിയിലാണ്.

ദുരിതം വിതച്ച് വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിൽ കനത്ത മഴ തുടരുകയാണ്. അസമിലെ 21 ജില്ലകളെയാണ് മഴ ഏറ്റവും കൂടുതൽ ബാധിച്ചിരിക്കുന്നത്. 8 ലക്ഷത്തോളം പേരാണ് മഴ ദുരിതത്തിൽ കഴിയുന്നത്. പ്രളയ സമാനമായ അവസ്ഥയിലാണ് താഴ്ന്ന പ്രദേശങ്ങൾ എല്ലാം. 27000 ഹെക്ടർ കൃഷി നശിച്ചു . 7000 ജനങ്ങളെ 68 ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റിപ്പാർപ്പിച്ചു. ബ്രഹ്മപുത്ര നദി കരകവിഞ്ഞ് ഒഴുകിയതിനെ തുടർന്ന് ഗുവാഹത്തി നഗരവും വെള്ളത്തിനടിയിലായി.കാസിരംഗ ദേശീയ പാർക്കിലും വെള്ളം കയറി.നോർത്ത് ബംഗാളിനേയും സിക്കിമിനേയും ബന്ധിപ്പിക്കുന്ന റോഡുകളിൽ ഗതാഗതം നിലച്ചിരിക്കുകയാണ്. തീവണ്ടി ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടു.

അരുണാചൽ പ്രദേശിൽ സ്കൂൾ ഹോസ്റ്റലിന്റെ മതിൽ ഇടിഞ്ഞ് രണ്ട് കുട്ടികൾ മരിച്ചു.മഴ തുടരുന്നതിനാൽ സംസ്ഥാന സർക്കാർ അവധി പ്രഖാപിച്ചിട്ടുണ്ട്.  സിക്കിമിൽ മഴക്കെടുതിയിൽ 390 ൽ അധികം വീടുകൾക്ക് വെള്ളത്തിനടിയിലായി. ദേശീയ ദുരന്ത നിവാരണ സേനയുടെ രക്ഷാ പ്രവർത്തനങ്ങൾ തുടരുകയാണ്. ജൂലായ് 14 വരെ മഴ തുടരുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here