Advertisement

ദേശാഭിമാനിയുടെ പരിപാടിയിൽ നെഹ്‌റു ഗ്രൂപ്പ് സിഇഒ; എതിർപ്പുമായി എസ്എഫ്‌ഐ

July 13, 2019
0 minutes Read

ദേശാഭിമാനി കോയമ്പത്തൂർ ബ്യൂറോ ഉദ്ഘാടനത്തിന് നെഹ്‌റു ഗ്രൂപ്പിനെ ക്ഷണിച്ച സംഭവത്തിൽ എതിർപ്പുമായി എസ്എഫ്‌ഐ രംഗത്ത്. നെഹ്‌റു കോളേജിനെതിരാണ് തങ്ങളുടെ നിലപാടെന്ന് എസ്എഫ്‌ഐ പാലക്കാട് ജില്ലാ സെക്രട്ടറി ദിനനാഥ് പറഞ്ഞു. ഇക്കാര്യം സിപിഐഎം സംസ്ഥാന നേതൃത്വത്തിന്റെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ടെന്നും ദിനനാഥ് പറഞ്ഞു.

ദേശാഭിമാനി കോയമ്പത്തൂർ ബ്യൂറോ ഉദ്ഘാടനത്തിന് നെഹ്‌റു ഗ്രൂപ്പ് സിഇഒ പി കൃഷ്ണ കുമാറിനെയാണ് ആശംസ പ്രഭാഷകനായി ഉൾപ്പെടുത്തിയത്. നാളെയാണ് ഉദ്ഘാടന ചടങ്ങ് നടക്കുന്നത്. മുൻ എംപിയും ദേശാഭിമാനി ചീഫ് എഡിറ്ററുമായ പി രാജീവും ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കുന്നുണ്ട്.

പാമ്പാടി നെഹ്‌റു കോളേജ് വിദ്യാർത്ഥിയായിരുന്ന ജിഷ്ണു പ്രണോയിയുടെ മരണത്തിൽ കോളേജ് മാനേജ്‌മെന്റിനെതിരെ സമരം നയിച്ചവരാണ് എസ്എഫ്‌ഐ. ജിഷ്ണുവിന്റെ ആത്മഹത്യക്ക് പിന്നിൽ നെഹ്‌റു കോളേജ് മാനേജ്‌മെന്റിന്റെ പീഡനമാണെന്നായിരുന്നു എസ്എഫ്‌ഐയും ജിഷ്ണുവിന്റെ ബന്ധുക്കളും ആരോപിച്ചിരുന്നത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top