കോട്ടയം മെഡിക്കൽ കോളേജ് പരിസരത്ത് കണ്ടെത്തിയ മൃതദേഹം കാണാതായ ലോട്ടറി വിൽപനക്കാരിയുടേതെന്ന് സംശയം

കോട്ടയം മെഡിക്കൽ കോളേജ് പരിസരത്ത് കണ്ടെത്തിയ മൃതദേഹം കാണാതായ ലോട്ടറി വിൽപനക്കാരിയുടേതെന്ന് സംശയം. പണം തട്ടിയെടുക്കാൻ സ്ത്രീയെ അപായപ്പെടുത്തിയിരിക്കാമെന്ന സൂചനയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്. മൃതദേഹം തിരിച്ചറിയാൻ പൊലീസ് ഡിഎൻഎ പരിശോധന നടത്തും.
തിരിച്ചറിയാനാകാത്ത വിധം അഴുകിയ നിലയിലായിരുന്നെങ്കിലും വസ്ത്രവും മറ്റും പരിശോധിച്ചാണ് ലോട്ടറി വിൽപനക്കാരിയുടെ മകൾ മൃതദേഹം തിരിച്ചറിഞ്ഞത്. ശരീര ഭാഗങ്ങൾ ദ്രവിച്ച സാഹചര്യത്തിൽ ഡിഎൻഎ പരിശോധന നടത്തി സ്ഥിരീകരണം വരുത്താണ് പൊലീസിന്റെ നീക്കം. ലോട്ടറി വിൽപനയ്ക്ക് ശേഷം പണം കൈയിൽ സൂക്ഷിക്കാറുള്ള തൃക്കൊടിത്താനം സ്വദേശിയായ സ്ത്രീയെ കവർച്ചയ്ക്ക് ശേഷം കൊലപ്പെടുത്തിയതാകാം എന്ന സൂചനയിലാണ് അന്വേഷണം പുരോഗമിക്കുന്നത്. മെഡിക്കൽ കോളേജ് പരിസരത്ത് സ്ത്രീയ്‌ക്കൊപ്പം ലോട്ടറി വിൽപന നടത്തിയിരുന്നയാൾ പൊലീസ് നിരീക്ഷണത്തിലാണ്. മരണം ആത്മഹത്യയോ കൊലപാതകമോ എന്ന കാര്യത്തിൽ പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ മാത്രമേ വ്യക്തതയുണ്ടാകൂ.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here