Advertisement

മഹാരോഗങ്ങളോട് പൊരുതി ജയിച്ചവർക്ക് സാന്ത്വനമായി ‘അനന്തരം’: ഫ്‌ളവേഴ്‌സ് ടിവിയിൽ തത്സമയം

July 14, 2019
Google News 3 minutes Read

ഫ്‌ളവേഴ്‌സ് ടോപ് സിംഗറിലെ 22 മത്സരാർത്ഥികൾക്കും 20 ലക്ഷം രൂപയുടെ സ്‌കോളർഷിപ്പ് നൽകിയതിന് പിന്നാലെ ഫ്‌ളവേഴ്‌സ് വീണ്ടും ചരിത്രം എഴുതുന്നു. ആത്മവിശ്വാസത്തിന്റെ കരുത്തും കാരുണ്യത്തിന്റെ സാന്ത്വന സ്പർശവുമായി ഇന്ന് പത്ത് മണിക്കൂർ നീളുന്ന തത്സമയ ടിവി കാഴ്ച ഒരുക്കുകയാണ് ഫ്‌ളവേഴ്‌സ് ടിവി. രാവിലെ ഒമ്പത് മണിക്ക് പരിപാടിക്ക് തുടക്കമായി.

മഹാരോഗങ്ങളോട് പൊരുതി ജീവതം മുഴുവൻ ദുരിതങ്ങൾ പേറിയവർക്ക് വിനോദവും സാമ്പത്തിക സഹായങ്ങൾ ഉൾപ്പെടെ ചെയ്തു കൊടുക്കുന്നു എന്നതാണ് അനന്തരം എന്ന പരിപാടികൊണ്ട് ഉദ്ദേശിക്കുന്നത്. ഇതിനായി ലോകമെമ്പാടുമുള്ള മലയാളികളെ സംഘടിപ്പിക്കുകയും ചെയ്യുന്നു.

കടുത്ത ക്ലേശങ്ങളിലൂടെയും യാതനകളിലൂടെയും കടന്നുപോയപ്പോൾ, എങ്ങനെയാണ് ഇതിനെയൊക്കെ അവർ സധൈര്യം അതിജീവിച്ചതെന്നും കണ്ടെത്താനുള്ള ശ്രമംകൂടിയാണ് ഈ പരമ്പര. രോഗങ്ങളാൾ കുടുംബത്തിന്റെ താളം തെറ്റിയവരെ കണ്ടെത്തുകയും പതറാതെ അവരെ മുന്നോട്ട് കൈപിടിച്ചു നടത്താനുള്ള സാഹചര്യം ഒരുക്കുന്നതിനും ഈ പരിപാടി അവസരമൊരുക്കുന്നു. ഇത്തരം ആളുകൾക്ക് സാമ്പത്തികപരമായ സഹായങ്ങൾ ചെയ്തുകൊടുക്കാൻ തൽപരരായ സുമനസുകളുടെ സംഗമംകൂടിയാണ് ‘അനന്തരം’ എന്ന പരിപാടി.

അക്കൗണ്ട് വിവരങ്ങൾ

FLOWERS FAMILY CHARITABLE SOCIETY

BANK- PUNJAB NATIONAL BANK

ACCOUNT NO- 4291002100013564

BRANCH- KATHRIKADAVU, ERNAKULAM

IFSC CODE- PUNB0429100

ACCOUNT TYPE- CURRENT A/C

ജൂൺ 16നാണ് ഫ്‌ളവേഴ്‌സ് ടിവി സ്‌കോളർഷിപ്പ് വിതരണത്തിലൂടെ ടെലിവിഷൻ ചരിത്രം തിരുത്തിക്കുറിക്കുന്നത്. ഫ്‌ളവേഴ്‌സ് ടോപ് സിംഗർ സ്‌കോളർഷിപ്പ് ഫോർ എജ്യൂക്കേഷൻ എന്നായിരുന്നു ആ സ്‌കോളർഷിപ്പ് പദ്ധതിയുടെ പേര്. ടോപ് സിംഗറിലെ കുട്ടിപ്പാട്ടുകാരുടെ പഠന ചിലവ് ഏറ്റെടുത്തുകൊണ്ടുള്ളതായിരുന്നു പദ്ധതി.

സ്‌കോളർഷിപ്പ് വഴി ബിരുദാനന്തര ബിരുദം വരെ പഠിക്കാൻ 20 ലക്ഷം രൂപയുടെ സ്‌കോളർഷിപ്പാണ് നൽകുന്നത്. ജ്യോതി ലബോറട്ടറീസ് സിഎംഡി എംപി രാമചന്ദ്രൻ, അമേരിക്കയിലെ ട്രിനിറ്റി ഗ്രൂപ്പ് സിഇഒ സിജോ വടക്കൻ, ഫ്‌ളവേഴ്‌സ് ടിവി ചെയർമാൻ ഗോകുലം ഗോപാലൻ, ഇൻസൈറ്റ് മീഡിയ സിറ്റി ചെയർമാൻ ഡോ.ബി ഗോവിന്ദൻ, ട്വന്റിഫോർ വാർത്താ ചാനൽ ചെയർമാൻ ആലുങ്കൽ മുഹമ്മദ്, ഫ്‌ളവേഴ്‌സ് ടിവി വൈസ് ചെയർമാൻ ഡോ വിദ്യാ വിനോദ്, ഫ്‌ളവേഴ്‌സ് ടി വി ഡയറക്ടേഴ്‌സായ സതീഷ് ജി പിള്ള, ഡേവിസ് എടക്കുളത്തൂർ, എന്നിവരുടെ സംയുക്ത സംരംഭമാണ് ഫ്‌ളവേഴ്‌സ് ടോപ് സിംഗർ സ്‌കോളർഷിപ്പ് ഫോർ എഡ്യുക്കേഷൻ.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here