യൂണിവേഴ്‌സിറ്റി കോളജില്‍ മറ്റു സംഘടനകള്‍ അനുവദിക്കാതിരിക്കുന്നത് മുട്ടാളത്തരമെന്ന് എംഎ ബേബി

യൂണിവേഴ്‌സിറ്റി കോളജില്‍ വേറെ സംഘടനകള്‍ അനുവദിക്കാതിരിക്കുന്നത് മുട്ടാളത്തമെന്ന് സിപിഐഎം പോളിറ്റ് ബ്യൂറോ അംഗവും, എസ്എഫ്‌ഐ മുന്‍ അഖിലേന്ത്യാ പ്രസിഡന്റുമായ എംഎ ബേബി. സ്വാതന്ത്ര്യം, ജനാധിപത്യം, സോഷ്യലിസം എന്നതിന്റെ അര്‍ഥം അറിയുന്നവര്‍ നേതൃത്വത്തില്‍ വരണം.
നാണക്കേടുണ്ടാക്കാന്‍ അനുവദിച്ചു കൂടാ. സംഭവത്തില്‍ തുടര്‍ നടപടികള്‍ ഉണ്ടാവണം. എസ്എഫ്‌ഐ വേഷധാരികളായി വിരാജിക്കാന്‍ അവസരമൊരുക്കരുതെന്നുംഅടി മുതല്‍ മുടി വരെ തിരുത്തേണ്ടിടത്ത് തിരുത്തണമെന്നും എംഎ ബേബി തിരുവനന്തപുരത്ത് പറഞ്ഞു.
യൂണിവേഴ്സിറ്റി കോളേജിലുണ്ടായ സംഘര്‍ഷം ദൗര്‍ഭാഗ്യകരമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പ്രതികരിച്ചു. ഒരു കാരണവശാലും ഇത്തരത്തിലുള്ള സംഭവങ്ങളെ ന്യായീകരിക്കാന്‍ കഴിയില്ല. കോളേജില്‍ വിദ്യാര്‍ത്ഥികള്‍ക്ക് പൂര്‍ണ്ണ സ്വാതന്ത്ര്യം ഉണ്ടായിരിക്കണം. പ്രതികളെ പാര്‍ട്ടി സംരക്ഷിക്കില്ലെന്നും കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. സംഘര്‍ഷത്തിനിടെ പരിക്കേറ്റ് ആശുപത്രിയില്‍ ചികിത്സയിലുള്ള അഖിലിനെ സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു കോടിയേരി ബാലകൃഷ്ണന്‍.
പ്രശ്‌നത്തില്‍ പൊലീസ് മാതൃകപരമായ നടപടികള്‍ ഇതില്‍ സ്വീകരിക്കുമെന്ന് കരുതുന്നു. പൊലീസ് അന്വേഷണം ഫലപ്രദമായി നടക്കുമെന്ന് കരുതുന്നു. ഉചിതമായ നടപടി അന്വേഷണ സംഘം സ്വീകരിക്കും. സംഭവത്തില്‍ ഉള്‍പ്പെട്ടിട്ടുള്ളവര്‍ക്കെതിരെ കര്‍ശനമായ നടപടി സ്വീകരിക്കണമെന്നും കോടിയേരി ആവശ്യപ്പെട്ടു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here