Advertisement

മുറിയിൽ അതിക്രമിച്ചു കയറി പീഡിപ്പിച്ച് നഗ്ന ചിത്രങ്ങൾ പകർത്തി; വൈക്കം സ്വദേശിക്കെതിരെ പരാതിയുമായി പ്രവാസി യുവതി

July 14, 2019
Google News 0 minutes Read
rape

യുവതിയെ പീഡിപ്പിച്ച് നഗ്നചിത്രങ്ങൾ പ്രചരിപ്പിച്ച് ബ്ലാക്ക്‌മെയിൽ ചെയ്തെന്ന് പരാതി. കൊച്ചി സ്വദേശിനിയായ പ്രവാസി യുവതിയാണ് വൈക്കം കാട്ടിക്കുന്ന് സ്വദേശിയായ 45 വയസുകാരനെതിരെ പരാതി നൽകിയത്. കൊച്ചി സിറ്റി പൊലീസ് കമ്മീഷണർക്കാണ് യുവതിയുടെ പരാതി.

രണ്ട് വര്‍ഷം മുന്‍പാണ് പീഡനമുണ്ടായതെന്ന് പൊലീസ് പറയുന്നു. വീടിന്റെ അറ്റകുറ്റപ്പണികള്‍ നടത്താനെത്തിയപ്പോഴാണ് യുവതി വൈക്കം സ്വദേശിയെ പരിചയപ്പെടുന്നത്. തുടര്‍ന്ന് ഒരു ദിവസം മറ്റാരുമില്ലാത്ത സമയത്ത് വീട്ടിലെത്തി മുറിയില്‍ അതിക്രമിച്ചുകയറി പീഡിപ്പിക്കുകയായിരുന്നുവെന്ന് യുവതി പറയുന്നു. ബലം പ്രയോഗിച്ച് നഗ്നചിത്രങ്ങളും പകര്‍ത്തിയ ഇയാൾ ഇത് ഭര്‍ത്താവിന് അയച്ചുകൊടുക്കുമെന്ന് ഭീഷണിപ്പെടുത്തിയാണ് പണം തട്ടിയതെന്നും യുവതി പരാതിയില്‍ പറയുന്നു.

സമ്പാദ്യത്തില്‍ ഒട്ടുമുക്കാലും വൈക്കം സ്വദേശി തട്ടിയെടുത്തതായും പരാതിയില്‍ പറയുന്നുണ്ട്. ഒരിക്കല്‍ വീട്ടില്‍നിന്ന് വിളിച്ചിറക്കി ക്രൂരമായി മര്‍ദിച്ചു. നിലത്തുവീണപ്പോള്‍ അടിവയറ്റില്‍ തൊഴിച്ചു. രക്തസ്രാവമുണ്ടായതിനെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സ തേടിയെന്നും യുവതി പരാതിയിൽ സൂചിപ്പിക്കുന്നു.

തുടര്‍ന്ന് എളമക്കര പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. പൊലീസിന്റെ അന്വേഷണത്തില്‍ പുരോഗതി ഇല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കമ്മീഷണര്‍ക്ക് യുവതി പരാതി നല്‍കിയത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here