അനന്തരത്തിൽ അണിചേർന്ന് സുമനസുകൾ; നിങ്ങൾക്കും കൈകോർക്കാം

മഹാരോഗങ്ങളോട് പൊരുതി ജീവതം മുഴുവൻ ദുരിതങ്ങൾ പേറിയവർക്ക് സാമ്പത്തിക സഹായങ്ങൾ ഉൾപ്പെടെ ചെയ്തു കൊടുക്കുന്ന അനന്തരം പരിപാടിയിലേക്ക് സുമനസുകളുടെ സഹായ പ്രവാഹം. നിരവധിയാളുകളാണ് അനന്തരത്തിലേക്ക് സഹായം വാഗ്ദാനം ചെയ്ത് വിളിക്കുന്നത്. എഴുന്നേൽക്കാൻ കഴിയാതെ കിടപ്പിലായവർക്ക് വീൽചെയർ നൽകിയും വൃക്ക മാറ്റിവെയ്ക്കൽ ശസ്ത്രക്രിയക്ക് വിധേയനാകേണ്ടയാൾക്ക് വൃക്ക തന്നെ നൽകിയും നിരവധിയാളുകൾ പരിപാടിയുടെ ഭാഗമായി. പ്രേക്ഷകർക്കും പരിപാടിയിൽ അണിചേരാം. ഫഌവേഴ്‌സ് ചാരിറ്റബിൽ സെസൈറ്റിയിലേക്ക് പണം നൽകാൻ ആഗ്രഹിക്കുന്നവർക്കായി ചുവടെ അക്കൗണ്ട് വിവരങ്ങളും നൽകുന്നതാണ്.

കടുത്ത ക്ലേശങ്ങളിലൂടെയും യാതനകളിലൂടെയും കടന്നുപോയപ്പോൾ, എങ്ങനെയാണ് ഇതിനെയൊക്കെ അവർ സധൈര്യം അതിജീവിച്ചതെന്നും കണ്ടെത്താനുള്ള ശ്രമംകൂടിയാണ് ഈ പരമ്പര. രോഗങ്ങളാൾ കുടുംബത്തിന്റെ താളം തെറ്റിയവരെ കണ്ടെത്തുകയും പതറാതെ അവരെ മുന്നോട്ട് കൈപിടിച്ചു നടത്താനുള്ള സാഹചര്യം ഒരുക്കുന്നതിനും ഈ പരിപാടി അവസരമൊരുക്കുന്നു. ഇത്തരം ആളുകൾക്ക് സാമ്പത്തികപരമായ സഹായങ്ങൾ ചെയ്തുകൊടുക്കാൻ തൽപരരായ സുമനസുകളുടെ സംഗമംകൂടിയാണ് ‘അനന്തരം’ എന്ന പരിപാടി.

ജൂൺ 16നാണ് ഫ്‌ളവേഴ്‌സ് ടിവി സ്‌കോളർഷിപ്പ് വിതരണത്തിലൂടെ ടെലിവിഷൻ ചരിത്രം തിരുത്തിക്കുറിക്കുന്നത്. ഫ്‌ളവേഴ്‌സ് ടോപ് സിംഗർ സ്‌കോളർഷിപ്പ് ഫോർ എജ്യൂക്കേഷൻ എന്നായിരുന്നു ആ സ്‌കോളർഷിപ്പ് പദ്ധതിയുടെ പേര്. ടോപ് സിംഗറിലെ കുട്ടിപ്പാട്ടുകാരുടെ പഠന ചിലവ് ഏറ്റെടുത്തുകൊണ്ടുള്ളതായിരുന്നു പദ്ധതി.

സ്‌കോളർഷിപ്പ് വഴി ബിരുദാനന്തര ബിരുദം വരെ പഠിക്കാൻ 20 ലക്ഷം രൂപയുടെ സ്‌കോളർഷിപ്പാണ് നൽകുന്നത്. ജ്യോതി ലബോറട്ടറീസ് സിഎംഡി എംപി രാമചന്ദ്രൻ, അമേരിക്കയിലെ ട്രിനിറ്റി ഗ്രൂപ്പ് സിഇഒ സിജോ വടക്കൻ, ഫ്‌ളവേഴ്‌സ് ടിവി ചെയർമാൻ ഗോകുലം ഗോപാലൻ, ഇൻസൈറ്റ് മീഡിയ സിറ്റി ചെയർമാൻ ഡോ.ബി ഗോവിന്ദൻ, ട്വന്റിഫോർ വാർത്താ ചാനൽ ചെയർമാൻ ആലുങ്കൽ മുഹമ്മദ്, ഫ്‌ളവേഴ്‌സ് ടിവി വൈസ് ചെയർമാൻ ഡോ വിദ്യാ വിനോദ്, ഫ്‌ളവേഴ്‌സ് ടി വി ഡയറക്ടേഴ്‌സായ സതീഷ് ജി പിള്ള, ഡേവിസ് എടക്കുളത്തൂർ, എന്നിവരുടെ സംയുക്ത സംരംഭമാണ് ഫ്‌ളവേഴ്‌സ് ടോപ് സിംഗർ സ്‌കോളർഷിപ്പ് ഫോർ എഡ്യുക്കേഷൻ.

സഹായം നൽകിയവരുടെ വിവരങ്ങൾ

കോട്ടയം മെഡിക്കൽ കോളേജിൽ ഇന്ന് രാവിലെ മുതൽ എല്ലാ ദിവസവും 800 പേർക്ക് സൗജന്യ പ്രഭാത ഭക്ഷണം നിഷ സ്‌നേഹക്കൂട് രംഗത്തെത്തി.

നിലമ്പൂർ ചുങ്കത്തറ പ്രദീപ് ബാബു കുഞ്ഞുമോന് സൗജന്യമായി വീൽ ചെയർ നൽകി.

എറണാകുളം ജനറൽ ഹോസ്പിറ്റലിലെ ഐസുലേഷൻ വാർഡിലുള്ള 27 രോഗികൾക്ക് എയർ ബെഡ്, വാക്കിംഗ് സ്റ്റിക്, തലയിണകൾ തുടങ്ങിയ അവശ്യസാധനങ്ങൾ സൗജന്യമായി നൽകി വൈഷ്ണവി & അൻസിദ ട്രാൻസ്‌പോർട്‌സ് രംഗത്തെത്തി.

ആശയ്ക്ക് വൃക്ക നൽകാൻ തയ്യാറായി ഓച്ചിറയിൽനിന്നും ബിജു.

നട്ടെല്ലിന് കാൻസർ ബാധിച്ച ഓച്ചിറ സ്വദേശി സഞ്ജയ്‌യുടെ ചികിത്സാ ഫണ്ടിലേക്ക് ബോബ്‌സ് ക്രെയിൻ, ദുബായ് & അബുദാബി, 50000 രൂപ നൽകും. സഞ്ജയ്‌യുടെ ചികിത്സ ചിലവ് പൂർണമായും ഏറ്റെടുത്ത് ഒരു പ്രമുഖ വ്യവസായി (അദ്ദേഹം പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കുന്നില്ല) രംഗത്തെത്തി.

ചങ്ങനാശ്ശേരി ജംഗ്ഷൻ ടീം ചെത്തിപ്പുഴ രക്ഷാഭവനിലുള്ള 40 അന്തേവാസികൾക്കുള്ള വസ്ത്രങ്ങൾ സൗജന്യമായി നൽകും.

സന്ദീപ് ചെറിയാൻ ചികിത്സാ സഹായ സമിതിയിൽ നിന്നും സ്വരൂപിച്ച 300000 രൂപ വൃക്ക രോഗിയായ ശ്രീജയുടെ ചികിത്സാ ചിലവിന് നൽകും. കൂടാതെ അനയ്‌മോൻ മെമ്മോറിയൽ ചാരിറ്റബിൾ ട്രസ്റ്റ് 10000 രൂപയും നൽകും. ശ്രീജയ്ക്ക് വേണ്ടി വൃക്ക നൽകാൻ തയ്യാറായി എറണാകുളം സ്വദേശി സന്തോഷ് കുമാർ രംഗത്തെത്തി. ശ്രീജയ്ക്ക് വീടുവെയ്ക്കാൻ 5 സെന്റ് സ്ഥലം നൽകാൻ അപ്പക്കുഞ്ഞി സ്വദേശി സന്നദ്ധത അറിയിച്ചു.

അനന്തരത്തിന്റെ ചികിത്സാ സഹായ ഫണ്ടിലേക്ക് ലഭിച്ച സഹായങ്ങൾ

എറണാകുളം സ്വദേശി തങ്കച്ചൻ 1 ലക്ഷം രൂപ നൽകി.

ലൈല സലിം 31-ാം മൈൽ 2000 രൂപ നൽകി.

കുമരകം സ്വദേശിനി സജിത 10000 രൂപ നൽകി.

തിരുവല്ല സ്വദേശിയായ ഓമനക്കുട്ടൻ 2000 രൂപ നൽകി.

തിരുവനന്തപുരം സ്വദേശി റെജി നൽകിയത് 5000 രൂപ.

അക്കൗണ്ട് വിവരങ്ങൾ

FLOWERS FAMILY CHARITABLE SOCIETY

BANK- PUNJAB NATIONAL BANK

ACCOUNT NO- 4291002100013564

BRANCH- KATHRIKADAVU, ERNAKULAM

IFSC CODE- PUNB0429100

ACCOUNT TYPE- CURRENT A/C


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More