കശ്മീരിൽ ഭീകരാക്രമണം; ഒരാൾ കൊല്ലപ്പെട്ടു

curfew declared in jammu kashmir

ജ​മ്മു​ കശ്മീരിൽ ഭീകരാക്രമണം. കശ്മീരിലെ അ​ന​ന്ത്നഗി​ൽ നാ​ഷ​ണ​ൽ കോ​ൺ​ഫ​റ​ൻ​സ് നേ​താ​വ് സ​യി​ദ് തൗ​ക്കീ​ർ അ​ഹ​മ്മ​ദി​നു നേ​രെ​യാ​ണ് ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്. ആക്രമണത്തിൽ തൗ​ക്കീ​ർ അ​ഹ​മ്മ​ദി​ന്‍റെ സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥൻ റിയാസ് അഹ്മദ് ഖാൻ കൊ​ല്ല​പ്പെ​ട്ടു.

പാർട്ടി യോഗത്തിനു ശേഷം തൗക്കീർ അഹ്മദ് തിരികെ മടങ്ങുമ്പോഴായിരുന്നു ആക്രമണം. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ റിയാസിനെ ആശുപത്രിയിലെത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല.

സ്ഥ​ല​ത്ത് ഭീ​ക​ർ​ക്കാ​യു​ള്ള തെ​ര​ച്ചി​ൽ ന​ട​ക്കു​കയാ​ണെ​ന്ന് പോ​ലീ​സ് വൃ​ത്ത​ങ്ങ​ൾ വ്യ​ക്ത​മാ​ക്കി.നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More