Advertisement

പ്രഭാത ഭക്ഷണം കഴിക്കാതെ സ്‌കൂളിലെത്തുന്നവര്‍ക്ക് ‘മധുരം പ്രഭാതം’ പദ്ധതിയിലൂടെ ഇനി മുതല്‍ പ്രഭാത ഭക്ഷണം

July 15, 2019
1 minute Read

സ്‌കൂള്‍ വിദ്യാര്‍ത്ഥികളില്‍ പ്രഭാത ഭക്ഷണം കഴിക്കാതെ സ്‌കൂളിലെത്തുന്നവര്‍ക്ക് ‘മധുരം പ്രഭാതം’ പദ്ധതിയിലൂടെ ഭക്ഷണം നല്‍കാനൊരുങ്ങി കാസര്‍ഗോഡ് ജില്ലാ ഭരണകൂടം. സംസ്ഥാനത്ത് ആദ്യമായാണ് ഇത്തരമൊരു പദ്ധതി നടപ്പാക്കുന്നത്. ജില്ലയിലെ 103 സ്‌കൂളുകളിലെ ആയിരത്തില്‍പരം വിദ്യാര്‍ത്ഥികള്‍ക്ക് പദ്ധതി പ്രയോജനം ചെയ്യും.

പല കാരണങ്ങള്‍ കൊണ്ടാണ് വിദ്യാര്‍ത്ഥികളില്‍ പലരും പ്രഭാത ഭക്ഷണം കഴിക്കാതെ സ്‌കൂളില്‍ എത്തുന്നത്. ഇത് കുട്ടികളില്‍ ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നതോടൊപ്പം പഠനത്തില്‍ പിന്നാക്കം പോകുന്നതായും ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്നാണ് മധുരം പ്രഭാതം പദ്ധതിക്ക് ജില്ലാ ഭരണകൂടം  തുടക്കമിടുന്നത്. സംസ്ഥാനത്താദ്യമായാണ് ഇങ്ങനൊരു പദ്ധതി. ജില്ലയിലെ വിവിധ സ്‌കൂളുകളിലായി 1638 കുട്ടികള്‍ക്കാണ് പദ്ധതി പ്രയോജനം ചെയ്യുന്നത്.

സ്‌കൂളുകളുടെ പരിസരത്തുള്ള ഹോട്ടലുകളിലാണ് കുട്ടികള്‍ക്കായുള്ള പ്രഭാത ഭക്ഷണ സൗകര്യം ഒരുക്കുക. ഹോട്ടല്‍, റസ്റ്റോറന്റ് ഉടമകള്‍, അവരുടെ സംഘടനകള്‍, വ്യാപാരികള്‍, വ്യവസായികള്‍, കുടുംബശ്രീ തുടങ്ങിയവയുടെ സഹകരണത്തോടെയാണ് ജില്ലയില്‍ പദ്ധതി നടപ്പാക്കുന്നത്. ആഗസ്റ്റ് 1 ന് പദ്ധതി ജില്ലയില്‍ തുടക്കമാകും.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top