കേന്ദ്ര തൊഴില്‍ നിയമ പരിഷ്‌കരണത്തിനെതിരെ വ്യാപക പ്രതിഷേധം

കേന്ദ്ര തൊഴില്‍ നിയമ പരിഷ്‌കരണത്തിനെതിരെ പ്രതിഷേധം വ്യാപകം. 13 തൊഴില്‍ നിയമങ്ങള്‍ ലയിപ്പിച്ചുള്ള പുതിയ നിയമം തൊഴിലാളികളുടെ അവകാശങ്ങളെ ഹനിക്കുന്നതാണെന്നാണ് ആക്ഷേപം. തൊഴില്‍ സമയത്തിലും ഓവര്‍ടൈമിലും വരെ മാറ്റം വരുത്താന്‍ ഉടമയ്ക്ക് അധികാരം നല്‍കുന്നതാണ് പുതിയ നിയമം.
ദിവസവും പതിനാല് മണിക്കൂര്‍ ജോലി ചെയ്യിക്കാന്‍ തൊഴിലുടമയ്ക്ക് അനുമതി നല്‍കുന്ന തരത്തിലാണ് തൊഴില്‍ നിയമ പരിഷ്‌കരണം നടപ്പാക്കുന്നത്. ഫാക്ടറീസ്, മൈന്‍സ്, ബില്‍ഡിംഗ് കണ്‍സ്ട്രക്ഷന്‍സ് തുടങ്ങി 13 തൊഴില്‍ നിയമങ്ങള്‍ ലയിപ്പിച്ചുള്ളതാണ് പുതിയ നിയമം. തൊഴിലിടങ്ങളിലെ സുരക്ഷ, ആരോഗ്യം, സാഹചര്യം ബില്‍ എന്നു പേരിട്ടിരിക്കുന്ന ബില്‍ നടപ്പു പാര്‍ലമെന്റ് സമ്മേളനത്തില്‍ അവതരിപ്പിക്കാനാണ് നീക്കം. ഇതനുസരിച്ച് തൊഴില്‍ സമയത്തിലും ഓവര്‍ടൈമിലും മാറ്റം വരാം. ജോലി സമയം 14 മണിക്കൂര്‍ വരെയാകാം. ഇതു തൊഴിലാളികളുടെ അവകാശത്തെ ഹനിക്കുന്നതാണെന്നാണ് ആക്ഷേപം. തുല്യജോലിക്ക് തുല്യ വേതനമെന്നത് ബില്ലില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. തൊഴിലാളികളെ ഉടമകള്‍ക്ക് ലാഭമുണ്ടാക്കാനുള്ള ഉപകരണമായി കാണുന്നുവെന്നാണ് തൊഴിലാളി സംഘടനകള്‍ വ്യക്തമാക്കുന്നത്.
പൂര്‍ണമായും തൊഴിലുടമകള്‍ക്ക് മാത്രം അനുകൂലമായ തീരുമാനമാണിതെന്നും ഇതിനെതിരെ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നുമാണ് രാഷ്ട്രീയ വ്യത്യാസമില്ലാതെ തൊഴിലാളി സംഘടനകളുടെ നിലപാട്. ഇക്കാര്യത്തിലുള്ള എതിര്‍പ്പ് കേന്ദ്രത്തെ അറിയിക്കാന്‍ ബിഎംഎസും തീരുമാനിച്ചിട്ടുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here