വിവാഹ വാഗ്ദാനം നൽകി പ്ലസ് ടു വിദ്യാർത്ഥിനിയെ പീഡിപ്പിച്ച് കടന്നു കളഞ്ഞയാളെ പൊലീസ് സാഹസികമായി പിടികൂടി

പ്ലസ് ടു വിദ്യാർത്ഥിനിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച് ഒളിവിൽ കളഞ്ഞയാളെ പൊലീസ് സാഹസികമായി പിടികൂടി. കല്ലൂപ്പാറ കടമാൻകുളം ചാമക്കുന്നിൽ ബസലേൽ സി. മാത്യു (പ്രവീൺ–31) ആണ് അറസ്റ്റിലായത്. വിവിധ ജില്ലകളിലായി വാഹന മോഷണമടക്കം പല കേസുകളിലും ഇയാൾ പ്രതിയാണ്.
2018 ക്ടോബറിലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. പെൺകുട്ടിയുടെ ഉത്തരവാദിത്വം ഏറ്റെടുത്ത് സ്വന്തം വീട്ടിലെത്തിച്ചാണ് വിവാഹിതനും 5 മക്കളുടെ പിതാവുമായ പ്രതി പീഡനം നടത്തിയത്. പീഡനത്തിൻ്റെ വിവരം ലഭിച്ചതിൻ്റെ അടിസ്ഥാനത്തിൽ പൊലീസ് കേസെടുത്തിരുന്നു. അപ്പോഴേക്കും ഇയാൾ ഒളിവിൽ പോയി. പ്രതിക്കായി തെരച്ചിൽ തുടരവേയാണ് ഈയിടെ ഇയാൾ നാട്ടിലെത്തിയത്. സംരക്ഷണ കേന്ദ്രത്തിൽ കഴിഞ്ഞിരുന്ന പെൺകുട്ടിയെ ഇയാൾ തട്ടിക്കൊണ്ടു പോയെന്ന പരാതിയിൽ തിരുവല്ല പൊലീസ് കേസെടുത്തു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇയാൾ പിടിയിലായത്.
കഴിഞ്ഞ ശനിയാഴ്ച വൈകിട്ട് പ്രവീൺ പെൺകുട്ടിയുമായി കല്ലുപ്പാറക്ക് സമീപം കറുത്തവടശേരിക്കടവിലെത്തി സുഹൃത്തുക്കളുടെ സഹായത്തോടെ ഭാര്യയെ അവിടേക്ക് വിളിച്ചു വരുത്തി. തുടർന്ന് പെൺകുട്ടിയെ ഒപ്പം വീട്ടിൽ നിർത്താൻ ഇയാൾ ഭാര്യയെ നിർബന്ധിച്ചു. വിവരം അറിഞ്ഞ് പൊലീസ് എത്തിയപ്പോൾ പ്രവീൺ ആറ്റിൽ ചാടി കടന്നുകളഞ്ഞു.
പിന്നീട് ഇന്നലെ രാവിലെ ഓട്ടോറിക്ഷയുടെ ഡിക്കിയിൽ കിടന്ന് ചങ്ങനാശേരിയിലേക്ക് പോകുന്നതിനിടെ പൊലീസ് വാഹനം പിന്തുടർന്ന് സാഹസികമായി ഇയാളെ പിടികൂടുകയായിരുന്നു. മോഷണം, ഭവനഭേദനം, വീടിന് തീവെയ്പ്, പിടിച്ചുപറി, പൊതുമുതൽ നശിപ്പിക്കൽ,വധശ്രമം തുടങ്ങിയ കേസുകളിൽ പ്രതിയാണ് ഇയാൾ.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here