ശബരിമലയിൽ ആർഎസ്എസിന് വിവരങ്ങൾ ചോർത്തിക്കൊടുത്തു, ഉന്നത ഉദ്യോഗസ്ഥർ ഡ്യൂട്ടിയിൽ നിന്നൊഴിഞ്ഞു; പൊലീസിനെ രൂക്ഷമായി വിമർശിച്ച് മുഖ്യമന്ത്രി

ശബരിമലയിൽ പൊലീസ് ആർഎസ്എസിന് വിവരങ്ങൾ ചോർത്തി നൽകിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പൊലീസ് ഒറ്റുകൊടുക്കുകയാണ് ചെയ്തത്. ഉന്നത ഉദ്യോഗസ്ഥരടക്കം ഡ്യൂട്ടിയിൽ നിന്ന് വിട്ടു നിന്നു. ഉദ്യോഗസ്ഥർ തന്നിഷ്ടപ്രകാരമാണ് പെരുമാറിയത്. മനിതി സംഘം ശബരിമലയിൽ ദർശനത്തിനെത്തിയപ്പോൾ പൊലീസ് ഉദ്യോഗസ്ഥർ ഉത്തരവാദിത്വം മറന്നാണ് പ്രവർത്തിച്ചതെന്നും പിണറായി വിജയൻ കുറ്റപ്പെടുത്തി.
Read Also; ശബരിമലയില്‍ സ്വകാര്യ വാഹനങ്ങള്‍ക്കുണ്ടായിരുന്ന നിരോധനത്തില്‍ ഇളവനുവദിച്ച് ഹൈക്കോടതി
തിരുവനന്തപുരത്ത് ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ യോഗത്തിലായിരുന്നു വിമർശനം. പൊലീസ് സേനയിൽ അഴിമതി വ്യാപകമാണ്. മേലുദ്യോഗസ്ഥർ നടപടിയെടുക്കുന്നില്ല. പൊലീസ് പലപ്പോഴും സർക്കാരിനെ പ്രതിക്കൂട്ടിലാക്കുകയാണ്. എസ്പിമാരും എസ്എച്ച്ഒമാരും നിരന്തരമായി വീഴ്ചകൾ വരുത്തുന്നു. ഉദ്യോഗസ്ഥരിൽ പലരും ഡ്യൂട്ടി സമയത്ത് മുങ്ങുകയാണെന്നും മുഖ്യമന്ത്രി യോഗത്തിൽ പറഞ്ഞു.
Read Also; ‘കനകദുർഗ ശബരിമലയിൽ എത്തിയത് സർക്കാരിനെ കെണിയിൽ പെടുത്താനാണോ എന്ന് സംശയിക്കുന്നു’: എ എം ആരിഫ്
പ്രതികളെ മർദ്ദിക്കുന്നത് ഒരു വിനോദമായി കരുതുന്ന ചില പൊലീസുകാരുണ്ട്. ഇത്തരക്കാർക്കെതിരെ കർശന നടപടിയുണ്ടാകുമെന്നും മുഖ്യമന്ത്രി യോഗത്തിൽ അറിയിച്ചു. നെടുങ്കണ്ടം കസ്റ്റഡി മരണമടക്കം പൊലീസിനെതിരെ വ്യാപകമായ ആരോപണങ്ങൾ ഉയർന്നിരിക്കുന്ന സാഹചര്യത്തിലാണ് മുഖ്യമന്ത്രി ഇന്ന് ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചത്. ഡിജിപി മുതൽ എസ്പിമാർ വരെയുള്ള ഉദ്യോഗസ്ഥരാണ് യോഗത്തിൽ പങ്കെടുത്തത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here