ഉത്തരക്കടലാസ് വിവാദം; ക്രൈംബ്രാഞ്ച് അന്വേഷിക്കുമെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ

യൂണിവേഴ്‌സിറ്റി കോളേജ് വധശ്രമക്കേസിൽ ഒന്നാം പ്രതിയായ ശിവരഞ്ജിത്തിന്റെ വീട്ടിൽ സർവകലാശാല ഉത്തരക്കടലാസ് കണ്ടെത്തിയ സംഭവം ക്രൈംബ്രാഞ്ച് അന്വേഷിക്കുമെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ. യൂണിവേഴ്സിറ്റി കോളേജിലുണ്ടായ പ്രശ്‌നങ്ങളിൽ മുഖം നോക്കാതെ നടപടിയുണ്ടാകുമെന്നും, എല്ലാ പ്രതികളെയും പിടികൂടുമെന്നും ലോക്‌നാഥ് ബെഹ്‌റ പറഞ്ഞു.
വധശ്രമക്കേസിൽ ഒന്നാം പ്രതിയായ ശിവരഞ്ജിത്തിന്റെ വീട്ടിൽ നിന്ന് സർവകലാശാല ഉത്തരക്കടലാസും ഫിസിക്കൽ എജ്യുക്കേഷൻ ഡയറക്ടറുടെ സീലും കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം ശക്തമാക്കുകയാണ് പൊലീസ്. യൂണിവേഴ്‌സിറ്റി രജിസ്ട്രാറുടെ പരാതിയിൽ ക്രൈം ബ്രാഞ്ച് കേസന്വേഷിക്കുമെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ വ്യക്തമാക്കി. യൂണിവേഴ്സിറ്റി കോളേജിലുണ്ടായ പ്രശ്‌നങ്ങളിൽ മുഖം നോക്കാതെ നടപടിയുണ്ടാകുമെന്നും എല്ലാ പ്രതികളെയും പിടികൂടുമെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം ഡോക്ടർമാർ അനുമതി നൽകിയതിനെ തുടർന്ന് മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുന്ന അഖിലിന്റെ മൊഴി നാളെ രേഖപ്പെടുത്തും. അറസ്റ്റിലായ പ്രതികൾക്കായി പൊലീസ് കസ്റ്റഡി അപേക്ഷയും നൽകിയിട്ടുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here