പൂജ ബത്ര വിവാഹിതയായി; ചിത്രങ്ങൾ

നടി പൂജ ബത്രയും നടൻ നവാബ് സിംഗും വിവാഹിതരായി. ഡെൽഹിയിലാണ് ഇരുവരുടേയും നിക്കാഹ് നടന്നത്. പിന്നീട് ആര്യ സമാജ് ശൈലിയിലും ഇരുവരും വിവാഹിതരായി. അഞ്ച് മാസത്തോളം ഇരുവരും പ്രണയത്തിലായിരുന്നു. ഒരു സുഹൃത്ത് വഴിയാണ് ഇരുവരും പരിചയപ്പെടുന്നത്.
ഇരുപതിലധികം ചിത്രങ്ങളിൽ പൂജ അഭിനയിച്ചിട്ടുണ്ട്. ആദ്യ ചിത്രം 1997-ൽ പുറത്തിറങ്ങിയ വിരാസത് ആണ്. അനിൽ കപൂർ, തബു എന്നിവർക്കൊപ്പം സഹനടിയുടെ റോളിലെത്തിയ പൂജയുടെ അഭിനയം ശ്രദ്ധ നേടുകയുണ്ടായി. പിന്നീട് നായികാ വേഷങ്ങളും പൂജയെ തേടിയെത്തി. ഇതിൽ സുനിൽ ഷെട്ടിയോടൊപ്പം അഭിനയിച്ച ഭായ് , സഞ്ജയ് ദത്തിനൊപ്പം അഭിനയിച്ച ഹസീന മാൻ ജായേഗി തുടങ്ങിയവ വിജയ ചിത്രങ്ങളായിരുന്നു. ആറടി 1 ഇഞ്ച് ഉയരമുള്ള ഈ നടി മിക്ക ബോളിവുഡ് നടന്മാരെക്കാളും ഉയരമുള്ള നടിയാണ്.
ബോളിവുഡ് ചിത്രങ്ങൾക്ക് പുറമേ മലയാളം, തമിഴ്, തെലുഗു എന്നീ ഭാഷകളിലെ ചിത്രങ്ങളിലും പൂജ അഭിനയിച്ചിട്ടുണ്ട്. മലയാളത്തിൽ മോഹൻലാലിനൊപ്പം ചന്ദ്രലേഖ എന്ന ചിത്രത്തിലും മമ്മൂട്ടിക്കൊപ്പം മേഘം എന്ന ചിത്രത്തിലും ജയറാമിനൊപ്പം ദൈവത്തിന്റെ മകൻ എന്നീ ചിത്രത്തിലും പൂജ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here