നെടുമങ്ങാട് മാര്‍ക്കറ്റില്‍ യുവാവിനെ കുത്തിക്കൊന്ന സംഭവം; മുഖ്യപ്രതി പിടിയില്‍

തിരുവനന്തപുരം നെടുമങ്ങാട് മാര്‍ക്കറ്റില്‍ യുവാവിനെ കുത്തികൊലപ്പെടുത്തിയ സംഭവത്തില്‍ മുഖ്യപ്രതി കസ്റ്റഡിയില്‍. അഴീക്കോട് സ്വദേശി നസീറാണ് പിടിയിലായത്. ഗുണ്ടാപട്ടികയിലുള്ള നസീറിന്റെ സുഹൃത്തിനെയും കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. കൊലപാതകത്തിന് തൊട്ടുമുന്‍പ് നസീറും കൊല്ലപ്പെട്ട മുഹമ്മദ് ഹാഷിറും തമ്മില്‍ നെടുമങ്ങാട്ടെ ബാറില്‍ വെച്ചുണ്ടായ സംഘര്‍ഷത്തിന്റെ ദൃശ്യങ്ങളും പൊലീസ് ശേഖരിച്ചു.
ബാറിലെ സംഘര്‍ഷത്തിന് ശേഷം ഇരുവരും മാര്‍ക്കറ്റിന്റെ ഭാഗത്തേക്ക് പോയി വീണ്ടും സംഘര്‍ഷമായി. തുടര്‍ന്നു നസീര്‍,മുഹമ്മദ് ഹാഷിറിനെ കുത്തികൊലപ്പെടുത്തുകയായിരുന്നു. കൊലപാതകത്തിന് ശേഷം ഒളിവില്‍ പോയ നസീറിനെ ആര്യനാട് നിന്നാണ് പൊലീസ് പിടികൂടിയത്. നസീറിന്റെ സുഹൃത്തായ റൗഡി ലിസ്റ്റില്‍ പെട്ട ആളെയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. നസീറിനെ പൊലീസ് വിശദമായി ചോദ്യം ചെയ്തു വരികയാണ്.
നസീറും മുഹമ്മദ് ഹാഷിറും ഒരേ ഇറച്ചി കടയിലെ ജീവനക്കാരും സുഹൃത്തുക്കളുമായിരുന്നു. ഇവര്‍ തമ്മില്‍ ഒരു മാസം മുന്‍പ് മറ്റൊരു പ്രശ്‌നം ഉണ്ടായിരുന്നുവെന്ന് പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്.
Story Highlights : Youth stabbed to death in Nedumangad market; Main accused arrested
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here