Advertisement

യൂണിവേഴ്‌സിറ്റി കോളേജിൽ നിന്ന് ആയുധങ്ങൾ മാറ്റിയ ശേഷമായിരുന്നു പൊലീസ് റെയ്‌ഡെന്ന് ചെന്നിത്തല

July 16, 2019
Google News 1 minute Read
need law in sabarimala issue says ramesh chennithala

തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിലെ അക്രമവുമായി ബന്ധപ്പെട്ട് എസ്എഫ്‌ഐയെ രക്ഷിക്കാനുള്ള നീക്കങ്ങളാണ് പൊലീസ് നടത്തുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. റെയ്ഡ് എന്ന പേരിൽ പൊലീസ് നടത്തുന്നത് പ്രഹസനമാണ്.

Read Also; യൂണിവേഴ്‌സിറ്റി കോളേജ് വിഷയത്തിൽ അടിയന്തരമായി ജുഡീഷ്യൽ അന്വേഷണം നടത്തണമെന്ന് എ.കെ ആന്റണി

യൂണിയൻ ഓഫീസിൽ സൂക്ഷിച്ചിരുന്ന ആയുധങ്ങളും മറ്റും മാറ്റിയ ശേഷമാണ് പൊലീസ് റെയ്ഡ് നടത്തിയത്. നാളുകളായി യൂണിവേഴ്‌സിറ്റി കോളേജ് അക്രമികളുടെ താവളമാണ്. ഒരു വിഭാഗം അധ്യാപകർ എല്ലാ കൊള്ളരുതായ്മകൾക്കും കൂട്ടുനിൽക്കുകയാണെന്നും രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here