Advertisement

തീവ്രവാദ സംഘടനകളില്‍ അംഗങ്ങളായ 14 ഇന്ത്യക്കാരെ യുഎഇ നാടുകടത്തി

July 16, 2019
Google News 0 minutes Read

തീവ്രവാദ സംഘടനകളില്‍ അംഗങ്ങളായ 14 ഇന്ത്യക്കാരെ യുഎഇ നാടുകടത്തി. തിങ്കളാഴ്ച പ്രത്യേക വിമാനത്തിലായിരുന്നു ഇവരെ ഡല്‍ഹിയിലും അവിടെ നിന്നും ചെന്നൈയിലും എത്തിച്ചത്. ചെന്നൈയിലെത്തിയവര്‍ എന്‍ഐഎ കസ്റ്റഡിയിലാണ്.

തമിഴ്‌നാട്ടിലെ ചെന്നൈ, നാഗപട്ടണം, തിരുനല്‍വേലി, തേനി, രാമനാഥപുരം സ്വദശികളാണ് തിരിച്ചെത്തിയതെന്നാണ് വിവരം. വാഹ്ദത്ത് ഇ ഇസ്ലാമി ഹിന്ദ് എന്ന സംഘടനയുടെ പ്രവര്‍ത്തകരാണ് ഇവരെന്നാണ് അന്വേഷണ ഏജന്‍സി നല്‍കുന്ന വിവരം. യുഎഇ രഹസ്യാന്വേഷണ വിഭാഗത്തിന് ലഭിച്ച തെളിവുകളുടെ അടിസ്ഥാനത്തിലായിരുന്നു നാടുകടത്തല്‍. ഭീകര സംഘടനാ ബന്ധമുള്ള തമിഴ്‌നാട്ടിലെ ചില വ്യക്തികളോട് ഇവര്‍ അനുഭാവം പുലര്‍ത്തിയിരുന്നെന്നാണ് കണ്ടെത്തല്‍. അന്‍സാറുള്‍ എന്ന പുതിയ ഭീകരസംഘടനയുമായി ഇവര്‍ക്ക് ബന്ധമുണ്ടെന്നും എന്‍ഐഎ വിലയിരുത്തുന്നു.

അതേസമയം അന്‍സാറുള്‍ സംഘടനയുമായി അടുപ്പമുള്ള മുന്ന് വ്യക്തികളുടെ വീടുകളിലും മറ്റും ശനിയാഴ്ച എന്‍ഐഎ പരിശോധന നടത്തിയിരുന്നു. ചെന്നൈ സ്വദേശിയും വാഹ്ദത്ത് ഇ ഇസ്ലാമി ഹിന്ദ് പ്രസിഡന്റമായ സയ്യിദ് ബുഖാരിയുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളിലും പരിശോധന നടന്നു. ഇതിന് പിന്നാലെ ഹസ്സന്‍ അലിയെന്ന വ്യക്തിയെ കസ്റ്റഡിയെടുക്കുകയും ചെയ്തു. ഇതാണ് യുഎഇ സംഘത്തിന്റെ അറസ്റ്റിലേക്ക് കാര്യങ്ങളെത്തിച്ചത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here