ഇന്ത്യൻ ഉപഭോക്താക്കളെ ഫേസ്ആപ് ബ്ലോക്ക് ചെയ്തു

ഏജ് ഫിൽട്ടറോടു കൂടിയ ഫോട്ടോ എഡിറ്റിംഗ് ആപ്പായ ഫേസ്ആപ് ഇന്ത്യയിലെ ഉപഭോക്താക്കളെ ബ്ലോക്ക് ചെയ്തതായി റിപ്പോർട്ട്. ഇന്ത്യയിൽ ആപ്പിന്റെ ആൻഡ്രോയ്ഡ്, ഐഒഎസ് വേർഷനുകൾ യഥാക്രമം ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്നും ആപ്പിൾ പ്ലേ സ്റ്റോറിൽ നിന്നും ഡൗൺലോഡ് ചെയ്യാൻ സാധിക്കുന്നുണ്ടെങ്കിലും ഉപയോഗിക്കാൻ കഴിയാത്ത അവസ്ഥയിലാണ്. ഇത് സംബന്ധിച്ച പരാതിയുമായി നിരവധി ഉപഭോക്താക്കൾ രംഗത്തെത്തി. നിരവധി ടെക് വെബ്സൈറ്റുകളും ഇക്കാര്യം റിപ്പോർട്ട് ചെയ്തു.
Bollywood superstars after 25 years #FaceApp pic.twitter.com/rNz6g0Q0vw
— Harsh 2.0 (@imHarshThakur7) July 16, 2019
എറർ സന്ദേശം കാണിച്ച് പിന്നീട് ശ്രമിക്കാനാണ് ആപ്പ് ഇന്ത്യൻ ഉപഭോക്താക്കളോട് പറയുന്നത്. റഷ്യൻ ഡവലപ്പർമാർ 2017 ജനുവരിയിലാണ് ഈ ആപ്ലിക്കേഷൻ നിർമിക്കുന്നത്. അതിന് ശേഷം പലപ്പോളും ആപ് വിവാദങ്ങളിൽ അകപ്പെട്ടിട്ടുണ്ട്.
നാൽപതോ അമ്പതോ വർഷം കഴിഞ്ഞാൽ എങ്ങനെയിരിക്കും മുഖമെന്ന കൗതുകമാണ് പലരേയും ഫേസ്ആപിലേക്ക് ആകർഷിക്കുന്നത്. ആപ് നിർമിത ബുദ്ധി ഉപയോഗിച്ചാണ് ചിത്രങ്ങളെ മാറ്റി മറിക്കുന്നത്. പല തരം ഫിൽട്ടറുകളും പ്രായത്തിനൊപ്പം ലിംഗം മാറ്റാനുമുള്ള സൗകര്യവും ഫേസ് ആപിൽ ലഭ്യമാണ്.
Read Also : ഫേസ്ആപ്പ് കിടുവാണ്, എന്നാൽ ‘ടേംസ് ആന്റ് കണ്ടീഷൻസ്’ വായിച്ചിട്ടുണ്ടോ ? അത്ര കിടുവല്ല !
അതേസമയം, ഈ ആപ്പിന്റെ ഉപയോഗം അത്ര സുരക്ഷിതമല്ലെന്നാണ് പ്രമുഖ ടെക് വെബ്സൈറ്റായ ടെക് ക്രഞ്ച് റിപ്പോർട്ട് ചെയ്യുന്നത്. ഫേസ് ആപ് ഉപയോഗിക്കണമെങ്കിൽ ഫോട്ടോ ലൈബ്രറിയിലേക്ക് ആക്സസിനുള്ള സമ്മതം നൽകണം. ഇത്തരത്തിൽ അനുമതി നൽകിയാൽ യൂസർമാരുടെ ഫോട്ടോ ലൈബ്രറിയിലെ ഏതു ചിത്രവും എടുത്ത് ആപ്ലിക്കേഷൻ പ്രവർത്തിക്കുന്നുണ്ടോ എന്ന് ഡവലപർക്ക് പരിശോധിക്കാനാകും. ഏത് ചിത്രമാണ് ഡവലപർമാർക്ക് ആപിന്റെ പ്രവർത്തന ക്ഷമത പരീക്ഷിക്കാൻ നൽകുകയെന്ന് ഉപയോക്താക്കൾക്ക് തീരുമാനിക്കാൻ കഴിയണമെന്നും ടെക് ക്രഞ്ച് പറയുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here