കനത്ത മഴ തുടരുന്നു; അസമിലെ 200 ൽ അധികം ഗ്രാമങ്ങളിൽ പ്രളയം

വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിൽ ശമനമില്ലാതെ മഴ തുടരുന്നു. അസമിലെ 200 ലധികം ഗ്രാമങ്ങൾ പ്രളയത്തിലാണ്. 33 ജില്ലകളിലും ജന ജീവിതം ദുസ്സഹമായി.നേപ്പാളിൽ തുടരുന്ന മഴ കാരണം ബീഹാറിലെ താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിലായി. ഇരു സംസ്ഥാനങ്ങളിലുമായി 55 പേർ മരിച്ചു.
ബ്രഹ്മപുത്ര നദിയിൽ അപകടകരമാംവിധം ജലം ഉയർന്നതാണ് അസമിലിലെ ദുരിതം ഇരട്ടിയ്ക്കാൻ കാരണം.33 ജില്ലകളിലായി 4620 ഗ്രാമങ്ങളിൽ ദുരിതം തുടരുകയാണ്.226 ദുരിതാശ്വാസ ക്യാമ്പുകളിലായി ഒരു ലക്ഷത്തിലധികം ആളുകളെ മാറ്റി പാർപ്പിച്ചു.. പലയിടത്തും ഉൾകൊള്ളാവുന്നതിലും അധികമാണ് ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് എത്തുന്നവരുടെ എണ്ണം.
Read Also : സംസ്ഥാനത്ത് ഇന്ന് മുതൽ ശക്തമായ മഴയ്ക്ക് സാധ്യത
മഴക്കെടുതിയിൽ 20 പേർ മരിച്ചു.ഗതാഗത സംവിധാനങ്ങൾ താറുമായത് പരിഹരിക്കാനാൻ ഇതുവരെ സാധിച്ചിട്ടില്ല. ബീഹാറിലെ 16 ജില്ലകളിലും ദുരിതം തുടരുകയാണ്. നേപ്പാളിലെ കനത്ത മഴയാണ് ബീഹാറിലെ ദുരിതം ഇരട്ടിയാക്കിയത്. ഹിമാലയൻ താഴ്വരയിൽ മഴ തുടരുകയാണ്.
Read Also : അസമിലും ബീഹാറിലും കനത്ത മഴ തുടരുന്നു
കിഴക്കൻ ചമ്പാരൻ, മധുബനി, കിഷ് ഗഞ്ച് എന്നീ ജില്ലകളെയാണ് ഏറ്റവും കൂടുതൽ ബാധിച്ചിരിക്കുന്നത്’. ഇതുവരെ 33 പേരുടെ മരണം സ്ഥിരീകരിച്ചു.കേന്ദ്ര ജല ശക്തി മന്ത്രി ഗജേന്ദ്ര സിംഗ് ഷെഖാവത്ത് സംസ്ഥാനങ്ങളിലെ ‘സ്ഥിതിഗതികൾ നിരന്തരം വിലയിരുത്തുന്നുണ്ട. മിസോറാ,അരുണാചൽ പ്രദേശ് ,മേഘാലയ എന്നി സംസ്ഥാനങ്ങളിലെ ചിലയിടങ്ങളിൽ മഴ തുടരുകയാണ്. നാളെയോടെ മഴയ്ക്ക് ശമനം ഉണ്ടാക്കുമെന്നാണ് കാലാ സ്ഥ നീരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പ്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here