മുംബൈയിൽ നാലുനില കെട്ടിടം തകർന്നു; മരണസംഖ്യ 14 ആയി

മുംബൈയിലെ ഡോംഗ്രിയിൽ നാലുനില കെട്ടിടം തകർന്ന് മരിച്ചവരുടെ എണ്ണം 14 ആയി. ദേശീയ ദുരന്ത നിവാരണ സേനയുടെ രക്ഷാപ്രവർത്തനം തുടരുകയാണ്.
അവശിഷ്ടങ്ങൾക്കിടയിൽ ആരെങ്കിലും കുടുങ്ങികിടക്കുന്നുണ്ടോ എന്നാണ് പരിശോധിക്കുന്നത്. പരിക്കേറ്റവർ സമീപത്തുള്ള ആശുപപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്.
Read Also : മുംബൈയിൽ നാലുനില കെട്ടിടം തകർന്നുവീണ് അപകടം; മരണം പത്തായി
ഇന്നലെ രാവിലെ പതിനൊന്നരയോടെയായ ടാൻഡെർ തെരെവിലുള്ള കേസർഭായി കെട്ടിടം തകർന്നു വീണത്. പതിനഞ്ചോളം കുടുംബങ്ങൾ താമസിച്ചിരുന്ന നാലുനില കെട്ടിടമാണ് തകർന്ന് വീണത്.
അപകടസമയത്ത് 40-50 പേർ കെട്ടിടത്തിൽ കുടുങ്ങി കിടക്കുന്നതായായിരുന്നു റിപ്പോർട്ട്.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here