സൗദിയിൽ അയ്യായിരത്തിലേറെ പേർ ഭീകരവാദ കേസുകളിൽ തടവിൽ കഴിയുന്നതായി റിപ്പോർട്ട്

സൗദിയിൽ അയ്യായിരത്തിലേറെ പേർ ഭീകരവാദ കേസുകളിൽ തടവിൽ കഴിയുന്നതായി റിപ്പോർട്ട്. പിടിയിലായവരിൽ ഇരുപത് ശതമാനം വിദേശികളാണ്.

ഏറ്റവും പുതിയ കണക്കുപ്രകാരം 5229 പേരാണ് സൗദിയിൽ ഭീകരവാദ കേസുകളിൽ തടവിൽ കഴിയുന്നത്. ഇതിൽ 1028 പേർ വിദേശികളാണ്. രാജ്യത്ത് ഇത്തരം കേസുകളിൽ തടവിൽ കഴിയുന്നവരിൽ 19.7 ശതമാനവും വിദേശികളാണ്. നാൽപത് രാജ്യങ്ങളിൽ നിന്നുള്ളവർ ഈ പട്ടികയിലുണ്ട്.

യമനികളാണ് ഭീകരവാദ കേസുകളിൽ ഏറ്റവും കൂടുതൽ പിടിയിലായ വിദേശികൾ. 358 യമൻ പൗരന്മാർ തടവിൽ കഴിയുന്നു. 259 സിറിയൻ പൗരന്മാരും, 75 ഈജിപ്ഷ്യൻ പൗരന്മാരും, 73 പാക്കിസ്ഥാനികളും പിടിയിലായി. അതേസമയം, 4201 സൗദി പൗരന്മാരും ഭീകരവാദ കേസുകളിൽ തടവിൽ കഴിയുന്നതായി റിപ്പോർട്ടിൽ പറയുന്നു. അതായത് ഭീകരവാദ കേസുകളിൽ പിടിയിലായവരിൽ 80.3 ശതമാനവും സൗദികൾ ആണ്.നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More