Advertisement

വയനാട് തൊവരിമല മിച്ചഭൂമി സമരം ശക്തമാക്കാനൊരുങ്ങി സമരസമിതി

July 17, 2019
Google News 0 minutes Read

വയനാട് തൊവരിമല മിച്ചഭൂമി സമരം ശക്തമാക്കാനൊരുങ്ങി സമരസമിതി. മിച്ചഭൂമി ഭൂരഹിതര്‍ക്ക് നല്‍കണമെന്നാവശ്യപ്പെട്ട് കളക്ടറേറ്റ് പടിക്കല്‍ തുടരുന്ന പ്രതിഷേധം രണ്ടരമാസം പിന്നിട്ടിട്ടും സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് അനുകൂല സമീപനവും ഉണ്ടായില്ല. സര്‍ക്കാര്‍ അവഗണന തുടരുന്ന പശ്ചാത്തലത്തില്‍, വീണ്ടും തൊവരിമലയിലെ മിച്ചഭൂമിയിലത്തി അവകാശം സ്ഥാപിക്കല്‍ സമരം പുനരാരംഭിക്കാനാണ് സമരസമിതി തീരുമാനം.

തൊവരിമലയിലെ മിച്ചഭൂമി ഭൂരഹിതരായ ആദിവാസികള്‍ക്കുള്‍പ്പെടെ നല്‍കണമെന്നാവശ്യപ്പെട്ട് റെഡ് സ്റ്റാര്‍ എംഎല്‍ നേതൃത്വത്തില്‍ കളക്ടറേറ്റ് പടിക്കല്‍ തുടരുന്ന സമരം 70 ദിവസം പിന്നിട്ടിട്ടും സര്‍ക്കാര്‍ സമരത്തെ തിരിഞ്ഞ് പോലും നോക്കുന്നില്ല.ഇതിനിടെ രണ്ട് തവണ കളക്ടര്‍ സമരക്കാരുമായി ചര്‍ച്ച നടത്തിയെങ്കിലും സമരസമിതി ഉയര്‍ത്തിയ ആവശ്യങ്ങളൊന്നും അംഗീകരിക്കപ്പെട്ടില്ല.സമരം 70 ദിവസം പിന്നിടുന്ന സാഹചര്യത്തില്‍ വീണ്ടും തൊവരിമലയില്‍ ഭൂമി കയ്യേറി താമസം ആരംഭിക്കാനാണ് സമരസമിതി തീരുമാനം.

സമരത്തിന് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച് നാളെ വയനാട് കളക്ടറേറ്റിലേക്ക് ആയിരത്തോളം പേര്‍ പങ്കെടുക്കുന്ന മാര്‍ച്ച് നടക്കും.പ്രമുഖ പരിസ്ഥിതി സാമൂഹിക പ്രവര്‍ത്തകര്‍ മാര്‍ച്ചില്‍ പങ്കെടുക്കുന്നുണ്ട്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here