Advertisement

പൊന്നാനിയില്‍ നിര്‍മ്മിക്കുന്ന കൊല്‍ക്കത്ത ഹൗറമോഡല്‍ പാലത്തിന്റെ പ്രാഥമിക നടപടികള്‍ ആരംഭിച്ചു

July 17, 2019
0 minutes Read

പൊന്നാനിയില്‍ നിര്‍മ്മിക്കുന്ന കൊല്‍ക്കത്ത ഹൗറമോഡല്‍ പാലത്തിന്റെ പ്രാഥമിക നടപടികള്‍ ആരംഭിച്ചു. 300 കോടി രൂപ ചിലവില്‍ നിര്‍മ്മിക്കുന്ന പാലം യാഥാര്‍ത്ഥ്യമാകുന്നതോടെ മലബാറിലെ ടൂറിസം മേഖലയിലലെ നാഴികകല്ലായി മാറാനാണ് പൊന്നാനി ഒരുങ്ങുന്നത്.

കൊല്‍ക്കത്തയിലെ ഹൗറ മോഡല്‍ മാതൃകയില്‍ പൊന്നാനിയില്‍ വരുന്ന സസ്പെന്‍ഷന്‍ പാലത്തിന്റെ നിര്‍മ്മാണത്തിന്റെ മുന്നോടിയായുള്ള പ്രാഥമിക നടപടികള്‍ ആരംഭിച്ചു. വാഹനങ്ങള്‍ക്ക് കടന്നുപോകാവുന്ന തരത്തില്‍ സംസ്ഥാനത്തെ ആദ്യത്തെ തൂക്കുപാലം കൂടിയാണിത്. പൊന്നാനി ഹാര്‍ബറിനെയും പടിഞ്ഞാറെക്കരയെയും ബന്ധിപ്പിച്ചാണ് പാലത്തിന്റെ നിര്‍മ്മാണം. ടൂറിസം സാധ്യതകള്‍ കൂടി ഉപയോഗപ്പെടുത്തുന്ന പാലത്തിന്റെ പ്രവേശന കവാടത്തില്‍ വിവിധ നിലകളിലായി റസ്റ്റോറന്റ് വ്യൂ പോയന്റ്.

ഫിഷിംഗ് ഡെക്ക് അടക്കമുള്ള സൗകര്യങ്ങള്‍ ഒരുക്കുന്നുണ്ട്. കടലിനോട് അഭിമുഖമായി വരുന്ന ഭാഗത്ത് നടപ്പാതയും ഉദയാസ്തമയങ്ങള്‍ കാണാനുള്ള സൗകര്യങ്ങളുമുണ്ടാകും.
300 കോടി ചിലവ് വരുന്ന പാലത്തിന് കഴിഞ്ഞ ബജറ്റില്‍ 100 കോടി അനുവദിച്ചിരുന്നു. പദ്ധതിയുടെ പ്രായോഗിക വശങ്ങള്‍ ചര്‍ച്ചചെയ്യാനായി ഉന്നതതല ഉദ്യോഗസ്ഥരുടെ യോഗം സ്പീക്കര്‍ വിളിച്ചു ചേര്‍ത്തിരുന്നു. പൊന്നാനിയിലൂടെ കടന്നുപോകുന്ന തീരദേശ പാതയുമായും കര്‍മ്മ റോഡുമായും തൂക്കുപാലത്തെ ബന്ധിപ്പിക്കുന്നതാണ് പാലത്തിന്റെ പ്ലാന്‍.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top