Advertisement

കനത്ത മഴ; ബിഹാറിലും അസമിലും സ്ഥിതി മോശമായി തുടരുന്നു; മരണസംഖ്യ 120 ആയി

July 18, 2019
0 minutes Read

ഉത്തരേന്ത്യയിലും വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലും പ്രളയത്തിലും കനത്ത മഴയിലും മരണസംഖ്യ 120 ആയി. കൂടുതൽ മരണം ബിഹാറിൽ നിന്നാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. അസമിൽ 33 പേരും ഉത്തർപ്രദേശിൽ 17 പേരും മരിച്ചു.

അസമിൽ പ്രളയക്കെടുതി തുടരുകയാണ്. 33 ജില്ലകളിലായി 57 ലക്ഷത്തോളം ജനങ്ങൾ പ്രളയ ബാധിച്ചിട്ടുണ്ട്. ജൂലൈ 14 ൽ മാത്രം 127 ശതമാനത്തിലധികം മഴ ലഭിച്ചു. 427 ദുരിതാശ്വാസ ക്യാമ്പുകളും 392 ദുരിതാശ്വാസ സാമാഗ്രഹികളുടെ വിതരണ കേന്ദ്രങ്ങളും പ്രവർത്തിക്കുന്നുണ്ട്. ബ്രഹ്മപുത്ര നദി കരകവിഞ്ഞ് ഒഴുകിയതിനെ തുടർന്ന് ഗുവാഹത്തി, തേസ്പൂർ തുടങ്ങിയ നഗരങ്ങൾ പ്രളയ ദുരിതത്തിൽ തുടരുകയാണ്. സഹായം തേടി സർക്കാറും പ്രമുഖരും രംഗത്തെത്തി.

ബിഹാറിൽ 48 ലക്ഷം ജനങ്ങളെയാണ് പ്രളയം ബാധിച്ചത്. വെള്ളം ഇറങ്ങി തുടങ്ങിയ സ്ഥലങ്ങളിൽ പകർച്ചാവ്യാധികൾക്കെതിരായ പ്രതിരോധ പ്രവർത്തനങ്ങൾ തുടങ്ങി. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ രക്ഷാപ്രവർത്തനത്തിനായി കൂടുതൽ കേന്ദ്ര സേനയെ എത്തിച്ചു. ബിഹാറിൽ രക്ഷാപ്രവർത്തനം കാര്യക്ഷമമല്ലെന്ന് ആരോപിച്ച് ആർജെഡി പ്രതിഷേധിച്ചു.വീടും കൃഷിയും നഷ്ടടപ്പെട്ടവർക്ക് നഷ്ട്ട പരിഹാരം അനുവദിക്കുമെന്ന് ബിഹാർ സർക്കാർ അറിയിച്ചു. വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലെ പ്രളയം ശൂന്യവേളയിൽ എം പിമാർ സഭയിൽ ഉന്നയിച്ചു.

സംസ്ഥാനങ്ങൾക്ക് എല്ലാവിധ സഹായങ്ങളും ഉറപ്പാക്കിയതായി കേന്ദ സർക്കാർ അറിയിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി വിവിധ സംസ്ഥാനങ്ങളിലെ മുഖ്യ മന്ത്രിമാരുമായി സ്ഥിതിഗതികൾ ചർച്ച ചെയ്തു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top