Advertisement

എബോള വൈറസ് ബാധയെത്തുടര്‍ന്ന് കോംഗോയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് യുഎന്‍

July 18, 2019
0 minutes Read

എബോള വൈറസ് ബാധ സ്ഥിരീകരിച്ച മധ്യആഫ്രിക്കന്‍ രാജ്യമായ കോംഗോയില്‍ ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് ലോകാരോഗ്യ സംഘടന. കോംഗോയിലെ ഗോമ നഗരത്തില്‍ കഴിഞ്ഞ ദിവസമാണ് എബോള സ്ഥിരീകരിച്ചത്. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ആയിരത്തിലധികം പേര്‍ എബോള ബാധിച്ച് മരിച്ചു.

നിലവില്‍ രാജ്യത്ത് എബോള ബാധ വലിയ ഭീഷണിയായി വളര്‍ന്നിട്ടില്ലെന്നാണ് ലോകാരോഗ്യ സംഘടനയുടെ വിശദീകരണം. മുന്‍കരുതല്‍ നടപടിയായാണ് ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. പ്രതിരോധ മരുന്നുകളുടെ വിതരണം ഫലപ്രദമാക്കുന്നതിനുള്ള നടപടികളും ഊര്‍ജിതമാക്കിയെന്നും ലോകാരോഗ്യ സംഘടന അറിയിച്ചു.

എബോള ഭീഷണി നിലനില്‍ക്കുന്നുണ്ടെങ്കിലും കോംഗോയിലേയ്ക്ക് വിദേശികള്‍ വരുന്നതിനോ വ്യാപാരം നടത്തുന്നതിനോ വിലക്കില്ലെന്ന് യു.എന്‍ വ്യക്തമാക്കി. യാത്രക്കാര്‍ക്കെല്ലാം പ്രതിരോധ മരുന്നുകള്‍ നല്‍കുന്നുണ്ടെന്ന് കോംഗോ ആരോഗ്യ മന്ത്രാലയം അറിയിച്ചു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top