കൊയിലാണ്ടി ദേശിയപാതയിൽ ടാങ്കർ ലോറി മിനിലോറിയിൽ ഇടിച്ച് അപകടം; രണ്ട് മരണം

കോഴിക്കോട് കൊയിലാണ്ടി ദേശിയപാതയിൽ ടാങ്കർ ലോറി മിനിലോറിയിൽ ഇടിച്ച് അപകടം. രണ്ട് പേർ മരിച്ചു. തിരുനാവായ സ്വദേശി ജാഫർ ആണ് മരിച്ചവരിൽ ഒരാൾ.ഇയാൾ മീൻ വണ്ടി ഡ്രൈവറാണ്. ടാങ്കർ ലോറിയിൽ ഉണ്ടായിരുന്ന തമിഴ്‌നാട് സ്വദേശി രാജേന്ദ്രനാണ് മരിച്ച രണ്ടാമത്തെ വ്യക്തി.

ഒരാളുടെ നില ഗുരുതരമായി തുടരുന്നു. ഇയാളെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ് . അപകടത്തിൽ രണ്ട് കടകൾ പൂർണമായും തകർന്നു. പുലർച്ചെ രണ്ട് മണിയോടെ ആയിരുന്നു സംഭവം. മിനി ലോറിയായ മീൻ വണ്ടിയുടെ അമിതവേഗതയാണ് അപകട കാരണമെന്ന് പോലീസ് പറഞ്ഞുനിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More