പ്രളയം; നേപ്പാളിൽ മരണം 88 ആയി

നേപ്പാളിൽ ദിവസങ്ങളായി തുടരുന്ന കനത്ത മഴയെത്തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും മരണം 88 ആയി. 31 പേരെ കാണാതായതായി നേപ്പാൾ ആഭ്യന്തരമന്ത്രാലയം അറിയിച്ചു. മഴയെത്തുടർന്നു വിവിധയിടങ്ങളിൽ കുടുങ്ങിക്കിടന്ന 3,366 പേരെ നേപ്പാൾ പോലീസ് രക്ഷപ്പെടുത്തി.
മഴയുടെ ശക്തികുറഞ്ഞെങ്കിലും രാജ്യത്തിന്റെ മധ്യകിഴക്കൻ മേഖലകളിലെ 25 ജില്ലകളിലെ താമസക്കാർ വെള്ളപ്പൊക്കത്തിൽനിന്ന് മോചിതരായിട്ടില്ല. ഇവിടെ 16,520 വീടുകളിൽ വെള്ളം കയറി. പ്രളയത്തെത്തുടർന്നു പകർച്ചവ്യാധി പടർന്നുപിടിക്കുന്നതു നിയന്ത്രിക്കുന്നതിനു നേപ്പാൾ അന്താരാഷ്ട്ര സഹായം തേടിയിട്ടുണ്ട്.
Nepal: Heavy rain & flooding affects normal life across the country. As per Nepal Home Ministry,the death toll due to flooding&landslide has risen to 88 while 31 are still missing. A total of 3366 people have been rescued till now, across the nation. Visuals from Rautahat. (17.7) pic.twitter.com/hZKPm7MWbR
— ANI (@ANI) July 17, 2019
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here