Advertisement

കോഴിക്കോട്- മൈസൂര്‍ റൂട്ടിലെ രാത്രിയാത്രാ നിരോധനത്തിനും ചുരത്തിലെ ഗതാഗത തടസ്സത്തിനും ഉടന്‍ പരിഹാരമില്ല

July 18, 2019
Google News 1 minute Read

കോഴിക്കോട്- മൈസൂര്‍ റൂട്ടിലെ രാത്രിയാത്രാ നിരോധനത്തിനും ചുരത്തിലെ ഗതാഗത തടസ്സത്തിനും ഉടന്‍ പരിഹാരമില്ലെന്ന് ഉപരിതല ഗതാഗത മന്ത്രി നിതിന്‍ ഗഡ്ഗരി. മധ്യപ്രദേശിലെ വനമേഖലകളില്‍ സ്വീകരിച്ച ഭൂഗര്‍ഭ പാതാ പരീക്ഷണം ബന്ദിപൂരില്‍ വേണമെന്ന് കൊടിക്കുന്നില്‍ സുരേഷ് ലോക്‌സഭയില്‍ ഉന്നയിച്ചിരുന്നു.

എന്നാല്‍ രാത്രിയാത്ര പ്രശ്‌നം പരിഹരിക്കപ്പെടണം എന്നതില്‍ സര്‍ക്കാരിന് താത്പര്യം ഉണ്ടെങ്കിലും ഭൂഗര്‍ഭപാത സാമ്പത്തിക കാരണങ്ങളാല്‍ സാധ്യമല്ലെന്ന് നിതിന്‍ ഗഡ്ഗരി മറുപടി നല്‍കി. വയനാട് മൈസൂര്‍ റൂട്ടിലെ മറ്റ് ബദല്‍ റോഡ് നിര്‍ദേശങ്ങള്‍ക്ക് കര്‍ണ്ണാടക സര്‍ക്കാരും പാരിസ്ഥിതിക കാരണങ്ങളാല്‍ അനുമതി നല്‍ കുന്നില്ലെന്നും നിതിന്‍ ഗഡ്ഗരി പറഞ്ഞു.

കോഴിക്കോട്- മാനന്തവാടി- ആകക്കാമ്പൊയില്‍-മൈസൂര്‍ പാത ഭാരത് മാല പദ്ധതിയുടെ ഭാഗമാകില്ല. അതേസമയം ബേപ്പൂര്‍ തുറമുഖത്തിലേയ്ക്കുള്ള റോഡ് വികസനത്തിന് ഭരണാനുമതി നല്‍കിയതായി മന്ത്രി രേഖാമൂലം സഭയെ അറിയിച്ചു. റോഡ് നിര്‍മ്മാണത്തിനായുള്ള നിര്‍ദേശങ്ങള്‍വെക്കുന്ന പ്രതിനിധികള്‍ സ്ഥലം എറ്റെടുത്ത് നല്‍കുന്നതിനും മുന്നില്‍ നില്‍ക്കണമെന്ന് ഉപരിതല ഗതാഗതമന്ത്രി ആവശ്യപ്പെട്ടു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here