ഹയര്‍ സെക്കന്ററി പരീക്ഷാ ക്രമക്കേടുകള്‍ തടയുന്നതിന് സമഗ്ര അഴിച്ചുപണിയുമായി സര്‍ക്കാര്‍

അഴിച്ച് പണിത് ശരിയാക്കും. ഹയര്‍ സെക്കന്ററി പരീക്ഷാ ക്രമക്കേടുകള്‍ തടയുന്നതിന് സമഗ്ര അഴിച്ചുപണിയുമായി സര്‍ക്കാര്‍. കോഴിക്കോട് നീലേശ്വരം സ്കൂളില്‍ ഡെപ്യൂട്ടി ചീഫ് സൂപ്രണ്ട് വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി പരീക്ഷ എഴുതിയതിനെ തുടര്‍ന്നാണ് ഹയര്‍ സെക്കന്ററി പരീക്ഷാ നടത്തിപ്പില്‍ അഴിച്ചുപണി. വിദ്യാര്‍ത്ഥികളുടെ വിജയശതമാനം വര്‍ധിപ്പിക്കാന്‍ ക്രമക്കേട് നടത്താന്‍ സാധ്യതയുണ്ടെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടറും സര്‍ക്കാരിനു റിപ്പോര്‍ട്ട് നല്‍കിയിരുന്നു.
തുടര്‍ന്നാണ് അതേ സ്കൂളില്‍ നിന്നുള്ള ഡെപ്യൂട്ടി ചീഫ് സൂപ്രണ്ടുമാരുടെ സേവനം അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. ഒന്നാം വര്‍ഷത്തിനും രണ്ടാം വര്‍ഷത്തിനും പ്രത്യേക ഡെപ്യൂട്ടി ചീഫ് സൂപ്രണ്ടുമാരെ നിയമിക്കും. പരീക്ഷാ മാനുവല്‍ പ്രകാരം മറ്റു സ്കൂളുകളില്‍ നിന്നുള്ള മുതിര്‍ന്ന അധ്യാപകര്ക്കായിരുക്കും ചുമതല.
700 കുട്ടികളുള്ള സ്കൂളുകളില്‍ രണ്ട് പേരും അതിനു മുകളില്‍ മൂന്നു ഡെപ്യൂട്ടി ചീഫ് സൂപ്രണ്ടുമാരമുണ്ടാകും. ഒരു സ്കൂളില്‍ നിയമിച്ചയാളെ തുടര്‍ച്ചയായ വര്‍ഷങ്ങളില്‍ അതേ സ്കൂളില്‍ നിയമിക്കില്ല. എല്ലാ ഡെപ്യൂട്ടി ചീഫ് സൂപ്രണ്ടുമാര്‍ക്കും തുല്യ അധികാരങ്ങളായിരിക്കും. പരീക്ഷയ്ക്ക് ശേഷം ഓരോരുത്തരും പ്രത്യേകമായി പരീക്ഷാ നടത്തിപ്പ് സംബന്ധിച്ച റിപ്പോര്‍ട്ട് ജോയിന്റ് ഡയറക്ടര്‍ക്ക് നല്‍കണമെന്നും സര്‍ക്കാര്‍ ഉത്തരവില്‍ പറയുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here