ട്രെവർ ബെയ്‌ലിസ് മുഖ്യ പരിശീലകൻ; ബ്രണ്ടൻ മക്കല്ലം ബാറ്റിംഗ് പരിശീലകൻ: മുഖം മിനുക്കാനൊരുങ്ങി കൊൽക്കത്ത

നിലവിലെ ഇംഗ്ലണ്ട് പരിശീ ലകനും മുൻപ് രണ്ട് വട്ടം കൊൽക്കത്തയെ ചാമ്പ്യന്മാരുമാക്കിയ ട്രെവർ ബെയ്‌ലിസ് കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് പരിശീലകനായി തിരികെയെത്തുന്നു. മുഖ്യ പരിശീലകനായാണ് ബെയ്‌ലിസിൻ്റെ വരവ്. ബെയ്‌ലിസിനൊപ്പം ബാറ്റിംഗ് കോച്ചായി മുൻ താരം ബ്രണ്ടൻ മക്കല്ലവും എത്തും. നിലവിലെ മുഖ്യ പരിശീലകന്‍ ജാക്വിസ് കാല്ലിസ്, അസിസ്റ്റന്റ് കോച്ച് സൈമണ്‍ കാറ്റിച്ച് എന്നിവരുടെ കരാര്‍ അവസാനിച്ചതിന് പിന്നാലെയാണ് ടീം ബെയ്‌ലിസിനെ തിരികെ ടീമിന്റെ കോച്ചായി എത്തിക്കുന്നത്.
രണ്ട് തവണ ഐപിഎല്ലില്‍ കിരീടം നേടിയ ടീമാണ് നൈറ്റ് റൈഡേഴ്‌സ്. ബെയ്‌ലിസ് പരിശീലകനായിരുന്ന കാലയളവിൽ 2012, 2014 വർഷങ്ങളിലായിരുന്നു കിരീടം. പിന്നീടുള്ള സീസണുകളില്‍ കൊല്‍ക്കത്ത ടീമിന് കാര്യമായ മുന്നേറ്റം നടത്താന്‍ സാധിച്ചിരുന്നില്ല.
കൊല്‍ക്കത്തയുടെ മുന്‍ താരം കൂടിയായ മെക്കല്ലത്തിന്റേയും ടീമിലേക്കുള്ള തിരിച്ചുവരവാണ്. നേരത്തെ 2008- 10, 2012- 13 സീസണുകളിൽ ന്യൂസിലന്‍ഡ് ഇതിഹാസം നൈറ്റ്‌റൈഡേഴ്‌സിനായി കളത്തിലിറങ്ങിയിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here