Advertisement

സ്വര്‍ണവില സര്‍വ്വകാല റെക്കോര്‍ഡില്‍; പവന് 26120 രൂപ

July 19, 2019
1 minute Read

സ്വര്‍ണവില സര്‍വ്വകാല റെക്കോര്‍ഡില്‍ പവന് 200 രൂപ കൂടി 26120 രൂപയായി. ഗ്രാമിന് 3265 രൂപയാണ് ഇന്നത്തെ നിരക്ക്. 25920 രൂപയായിരുന്നു ഇതിന് മുമ്പ് രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന നിരക്ക്.

ആഗോള വിപണിയിലും സ്വര്‍ണവില വര്‍ധിച്ചിട്ടുണ്ട്. അമേരിക്കയുടെ കേന്ദ്ര ബാങ്കായ ഫെഡറല്‍ റിസര്‍വ് പലിശ നിരക്കുകളില്‍ മാറ്റം വരുത്തിയേക്കുമെന്ന സൂചനകളെ തുടര്‍ന്നാണ് സ്വര്‍ണവില കുതിച്ചുകയറിയത്. കടുക്കുന്ന യുഎസ്-ചൈന വ്യാപാരയുദ്ധം , അമേരിക്കന്‍ സമ്പദ്വ്യവസ്ഥയെ ബാധിക്കുമെന്ന നിരീക്ഷണമാണ് പലിശ നിരക്ക് കുറയ്ക്കാന്‍ ഫെഡറല്‍ റിസര്‍വിനെ പ്രേരിപ്പിക്കുന്നത്.

ഇതോടെ സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ നിക്ഷേപകര്‍ സ്വര്‍ണത്തിലേക്ക് തിരിഞ്ഞതോടെ സ്വര്‍ണവില ചരിത്ര നിരക്കിലേക്ക് ഉയരുകയായിരുന്നു. കഴിഞ്ഞ ബജറ്റില്‍ സ്വര്‍ണത്തിന്റെ കസ്റ്റംസ് തീരുവ ഉയര്‍ത്തിയതും സ്വര്‍ണവില കൂടാന്‍ കാരണമായി.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top