Advertisement

ഇന്ത്യയിൽ ഇന്റർനെറ്റ് വേഗതയ്ക്ക് വമ്പൻ ഇടിവ്

July 19, 2019
Google News 0 minutes Read
internet services may be down in next 48 hrs

ഇന്ത്യയില്‍ മൊബൈല്‍ ഇന്റര്‍നെറ്റിന്റെയും ബ്രോഡ്ബാന്‍ഡ് സര്‍വീസിന്റെയും വേഗത ഗണ്യമായി കുറയുന്നതായി റിപ്പോര്‍ട്ട്. ഇതോടെ ഇൻ്റർനെറ്റ് വേഗതയുമായി ബന്ധപ്പെട്ട റാങ്കിങ്ങിൽ ഇന്ത്യ വളരെ താഴേക്ക് പോയി. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് പത്തിലധികം സ്ഥാനങ്ങളാണ് ഇന്ത്യ താഴ്ന്നത്.

മൊബൈല്‍ ഇന്റര്‍നെറ്റിന്റെ വേഗതയില്‍ ജൂണിലെ ഇന്ത്യയുടെ സ്ഥാനം 126 ആയിരുന്നു. മെയ് മാസത്തിൽ 123 ആയിരുന്ന ഇന്ത്യ 3സ്ഥാനം താഴ്ന്നാണ് 126ൽ എത്തിയത്. കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ ഇന്ത്യ 111ആം റാങ്കിലായിരുന്നു. ഇതുമായി താരതമ്യം ചെയ്യുമ്പോള്‍ 15 സ്ഥാനത്തിന്റെ ഇടിവാണ് കഴിഞ്ഞ മാസം രേഖപ്പെടുത്തിയത്.

ഫിക്‌സഡ് ബ്രോഡ്ബാന്‍സ് സേവനത്തിലും സ്ഥിതി വ്യത്യസ്തമല്ല. ബ്രോഡ്ബാൻഡ് സേവനത്തിലെ വേഗതയിൽ ജൂണിലെ ഇന്ത്യയുടെ സ്ഥാനം 74 ആയിരുന്നു. മെയില്‍ ഇത് 71 ആയിരുന്നു. കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ 56 ആയിരുന്ന സ്ഥാനത്താണ് ഈ ഗണ്യമായ ഇടിവ്.

ഇക്കാലത്ത് മൊബൈല്‍ ഇന്റര്‍നെറ്റിന്റെയും ബ്രോഡ്ബാന്‍ഡിന്റെയും വേഗത യഥാക്രമം 10.87 എംബിപിഎസും ഫിക്‌സ്ഡ് ബ്രോഡ്ബാന്‍ഡിന്റേത് 29.06 എംബിപിഎസുമായിരുന്നു. മെയില്‍ ഇത് യഥാക്രമം 11.02ഉം, 30.03 എംബിപിഎസുമായിരുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here