പൊലീസ് വാനിന് മുകളിലിരുന്ന് തെലങ്കാന മന്ത്രിയുടെ കൊച്ചുമകന്റെ ടിക്ക് ടോക്ക്; വീഡിയോ

പൊലീസ് വാനിന് മുകളിലിരുന്നുകൊണ്ടുള്ള തെലങ്കാന മന്ത്രിയുടെ കൊച്ചുമകന്റെ ടിക്ക് ടോക്ക് വീഡിയോ വിവാദമാകുന്നു. തെലങ്കാന മന്ത്രി മഹ്മൂദ് അലിയുടെ കൊച്ചുമകൻ ഫുർഖാൻ അഹ്മദാണ് വീഡിയോയിലുള്ളത്. സർക്കാർ സംവിധാനങ്ങൾ ദുരുപയോഗം ചെയ്യുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് ഫുർഖാന്റെ ടിക്ക് ടോക്കിനെതിരെ ട്വിറ്ററിൽ ജനരോക്ഷം കത്തിക്കയറുന്നത്.

വീഡിയോ വിവാദമായതോടെ മന്ത്രി വീഡിയോയ്‌ക്കെതിരെ രംഗത്തെത്തിയിട്ടുണ്ട്. ഓൾഡ് സിറ്റിയിൽ ഒരു ചടങ്ങിൽ പങ്കെടുക്കാൻ താൻ പോയ സമയത്തായിരുന്നു ഫുർഖാന്റെ അഭ്യാസമെന്നും വിഷയത്തിൽ നടപടി കൈക്കൊള്ളണമെങ്കിൽ താൻ ഒരിക്കലും എതിര് നിൽക്കില്ലെന്നും മന്ത്രി പറഞ്ഞു.

ടിക്ക് ടോക്കിൽ കാണുന്ന പൊലീസ് വാൻ ഡിജിപിയുടെ പേരിൽ രജിസ്റ്റർ ചെയ്തിരിക്കുന്നതാണെന്നും അഭ്യന്തരമന്ത്രിക്കായി നൽകിയിരിക്കുന്ന വാഹനമാണ് ഇതെന്നുമാണ് പുറത്ത് വരുന്ന റിപ്പോർട്ട്.

അതേസമയം, വിഷയത്തിൽ തെലങ്കാന ഡിജിപി എം മഹേന്ദ്ര റെഡ്ഡി പ്രതികരിക്കാൻ തയ്യാറായിട്ടില്ല.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top