Advertisement

എക്‌സ്പോ 2020-യുടെ പ്രധാന വേദി സന്ദര്‍ശിക്കാന്‍ യുഎഇയിലെ പൊതുജനങ്ങള്‍ക്ക് അവസരം

July 19, 2019
Google News 1 minute Read

എക്‌സ്പോ 2020-യുടെ പ്രധാന വേദി സന്ദര്‍ശിക്കാന്‍ യുഎഇയിലെ പൊതുജനങ്ങള്‍ക്ക് അവസരമൊരുങ്ങുന്നു. സൗജന്യ ബസ് ടൂര്‍ ആണ് ഈ വേനല്‍ക്കാലത്ത് എക്‌സ്പോ അധികൃതര്‍ പൊതുജനങ്ങള്‍ക്കായി ഏര്‍പ്പെടുത്തിയിരിക്കുന്നത്.

എക്‌സ്‌പോ 2020 യുടെ സൈറ്റ് ഏറ്റവും ആദ്യം കാണാനുള്ള അവസരമാണ് യു എ ഇ നിവാസികള്‍ക്കായി ഒരുങ്ങുന്നത്.ജൂലായ് 20-നും ഓഗസ്റ്റ് 31-നുമിടയിലാണ് സൗജന്യ ബസ് ടൂര്‍ സംഘടിപ്പിക്കുന്നത്. എക്‌സ്പോ കോച്ചുകള്‍ ദുബായ് മാള്‍, അബുദാബി മാള്‍, ഷാര്‍ജ, വടക്കന്‍ എമിറേറ്റുകള്‍ തുടങ്ങി യുഎഇയിലുടനീളമുള്ള സ്ഥലങ്ങളില്‍നിന്ന് സന്ദര്‍ശകരെ എടുക്കും.

തിങ്കള്‍, ബുധന്‍ എന്നീ ദിവസങ്ങളില്‍ ഉച്ചതിരിഞ്ഞും ശനിയാഴ്ച മുഴുവന്‍ സമയവും ആയിരിക്കും സൗജന്യ ബസ് ടൂര്‍ ഉണ്ടാവുക.വേള്‍ഡ് എക്‌സ്പോയുടെ ചരിത്രത്തിലൂടെ രസകരമായ യാത്രാനുഭവമാണ് സന്ദര്‍ശകരെ കാത്തിരിക്കുന്നത്. യു.എ.ഇ. നിവാസികള്‍ക്ക് എക്‌സ്പോ 2020-യുടെ രൂപഘടനയെക്കുറിച്ച് മുന്‍കൂട്ടിയറിയാനും ആസ്വദിക്കാനും അഭുതപൂര്‍വമായ അവസരമാണ് കൈവന്നിരിക്കുന്നതെന്ന് എക്‌സ്പോ 2020 ചീഫ് കമ്യൂണിറ്റി എന്‍ഗേജ്മെന്റ് ഓഫീസര്‍ മനല്‍ അല്‍ബയാത്ത് പറഞ്ഞു.സമയം, പിക്കപ്പ് ലൊക്കേഷന്‍ എന്നിവയെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ക്കും സീറ്റ് ബുക്ക് ചെയ്യുന്നതിനും എക്‌സ്പോ 2020-യുടെ വെബ്സൈറ്റ് സന്ദര്‍ശിക്കാം.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here