പ്രളയം; ഉത്തരേന്ത്യയിലും വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലും മരണ സംഖ്യ 165 ആയി

പ്രളയക്കെടുതിയിൽ ഉത്തരേന്ത്യയിലും വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലും മരണ സംഖ്യ 165 ആയി ഉയർന്നു. ബിഹാറിൽ മരണ സംഖ്യ 92 ആയി. അസമിൽ 48 പേർ മരിച്ചു. ബിഹാറിൽ 67 ലക്ഷത്തോളം പേരെയാണ് പ്രളയം ബാധിച്ചത്. 12 ജില്ലകൾ പ്രളയ ദുരിതത്തിൽ കഴിയുകയാണ്.
സീതാമർഹി ജില്ലയിൽ ആണ് ഏറ്റവും കൂടുതൽ മരണം റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ഇവിടം സ്ഥിതിഗതികൾ ഗുരുതരമായി തുടരുകയാണ്. പ്രളയ ബാധിതർക്ക് ഇതുവരെ 180 കോടി രൂപയുടെ ധനസഹായം വിതരണ ചെയ്തതായി മുഖ്യമന്ത്രി നിതീഷ് കുമാർ പറഞ്ഞു. അസമിൽ 1080 ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്നുണ്ട്. 689 പ്രളയ ദുരിതാശ്വാസ സാമഗ്രഹി വിതരണ കേന്ദ്രങ്ങളും പ്രവർത്തിക്കുന്നു.
ബ്രഹ്മപുത്ര നദിയിൽ ജലനിരപ്പ് ഉയർന്നതോടെ കാസിരംഗ ദേശീയ പാർക്കിലെ സ്ഥിതിഗതികൾ വീണ്ടും ഗുരുതരമായി. മൃഗങ്ങളെ പ്രത്യേകം തയ്യാറാക്കിയ ഇടങ്ങളിലേക്ക് മാറ്റി തുടങ്ങി. അസാം ഗവർണ്ണർ ജഗദീഷ് മുക്തി നിലവിലുള്ള സാഹചര്യം വിലയിരുത്തി. ഒറ്റപ്പെട്ട വരെ രക്ഷപ്പെടുനുള്ള ശ്രമം തുടരുകയാണ്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here