Advertisement

‘ഷീല ദിക്ഷിത് ആധുനിക ഡൽഹിയുടെ വികസനത്തിന് അടിത്തറ നൽകിയ നോതാവ്’: കെസി വേണുഗോപാൽ

July 20, 2019
0 minutes Read

ഷീലാ ദീക്ഷിതിന്റെ നിര്യാണത്തിൽ അനുശോചിച്ച് എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ. ആധുനിക ഡൽഹിയുടെ വികസനത്തിന് അടിത്തറ നൽകിയ, അവസാന ശ്വാസം വരെ കോൺഗ്രസ് പാർട്ടിക്കു വേണ്ടി ജീവിതം ഉഴിഞ്ഞു വെച്ച സമുന്നതയായ നേതാവായിരുന്നു ഷീല ദിക്ഷിതെന്നു കെസി വേണുഗോപാൽ അനുശോചന സന്ദേശത്തിൽ പറഞ്ഞു.

രാഷ്ട്രീയ നിലപാടുകളിൽ കണിശമായ ആദർശ പ്രതിബദ്ധത പ്രകടിപ്പിക്കുകയും, അതെ സമയം പാർട്ടിയുടെ തീരുമാനങ്ങളെ യഥാവിധി ബഹുമാനിക്കുകയും ചെയ്തിരുന്ന ശക്തയായ നേതാവായിരുന്നു ഷീല ദീക്ഷിത്. രാഷ്ട്രീയ ജീവിതത്തിലും, വ്യക്തി ജീവിതത്തിലും കുലീനമായ ഔന്ന്യത്യം പ്രകടിപ്പിച്ച ശക്തയായ ഭരണാധികാരിയായിരുന്നു അവർ. കുറഞ്ഞ കാലമാണെങ്കിൽ കൂടിയും കേരളത്തിന്റെ ഗവർണ്ണർ എന്ന നിലക്ക്, കേരള സമൂഹത്തിന്റെ ഒന്നാകെ ആദരവ് നേടാനും അവർക്കു സാധിച്ചു. ഇക്കഴിഞ്ഞ ലോകസഭാ തിരഞ്ഞെടുപ്പിൽ പോലും അനാരോഗ്യം വകവെക്കാതെ കോൺഗ്രസ് പ്രവർത്തകർക്ക് ഊർജം നൽകാൻ മുൻപന്തിയിൽ ഷീല ദീക്ഷിത് ഉണ്ടായിരുന്നു. ആസന്നമായ ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിൽ പാർട്ടിയെ സജ്ജമാക്കാൻ മുന്നിട്ടിറങ്ങിയ അവസരത്തിലാണ് ഷീല ദിക്ഷിത്തിന്റെ മരണം സംഭവിച്ചിരിക്കുന്നത്. ഷീല ദിക്ഷിതിന്റെ ആകസ്മികമായ നിര്യാണം കോൺഗ്രസ് പാർട്ടിക്കും, രാജ്യത്തിനും തീരാ നഷ്ടമാണെന്നും കെ സി വേണുഗോപാൽ അനുശോചന സന്ദേശത്തിൽ പറഞ്ഞു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top