സെക്രട്ടേറിയറ്റിലേക്ക് കെഎസ്‌യു നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം; പ്രതിഷേധക്കാര്‍ക്ക് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു

കേരള യൂണിവേഴ്‌സിറ്റിയില്‍ കഴിഞ്ഞ ദിവസം നടന്ന സംഘര്‍ഷത്തിന്റെ തുടര്‍ച്ചയായി, സെക്രട്ടേറിയറ്റിലേക്ക് കെഎസ് യു നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. പ്രതിഷേധക്കാര്‍ക്ക് നേരെ പൊലീസ് ജല പീരങ്കി പ്രയോഗിച്ചു. പൊലീസ് ബാരിക്കേടുകല്‍ തകര്‍ക്കാന്‍ ശ്രമിച്ച പ്രതിക്ഷേധക്കാര്‍ക്ക് നേരെ ആദ്യ ഘട്ടത്തില്‍ ജല പീരങ്കി പ്രയോഗിച്ചിട്ടുംപിരിഞ്ഞു പോകാത്തതിനെത്തുടര്‍ന്നാണ് രണ്ടാം ഘട്ടവും പൊലീസ് ജല പീരങ്കി പ്രയോഗിച്ചത്.
കെഎസ്‌യുന്റെ നിരാഹാര പന്തലിനു സമീപമാണ് എബിവിപിയുടെയും നിരഹാര പന്തലുള്ളത്. കെഎസ്‌യു പ്രവര്‍ത്തകര്‍ എബിവിപി സമരപന്തലിനു നേരെ കൂക്കി വിളിച്ചിരുന്നു. ഇത് സംഘര്‍ഷ സാധ്യതയ്ക്ക് വഴിവെച്ചുരുന്നു. എന്നാല്‍ ഇത് കണക്കിലെടുത്ത് പൊലീസ് രണ്ടു വരികളായിട്ടാണ് പ്രവര്‍ത്തകരെ വിടുന്നത്.
https://www.facebook.com/24onlive/videos/713854785751394/
നിലവില്‍ സെക്രട്ടറിയേറ്റിനു മുന്നില്‍ നിന്ന് പ്രവര്‍ത്തകര്‍ പ്രവര്‍ത്തകര്‍ കെഎസ് യുന്റെ സമരപ്പന്തലിലേക്ക് നീങ്ങുകയാണ്. തുടര്‍ച്ചയായ ആറാം ദിവസവും കെഎസ് യു സമരം തുടരുന്ന സാഹചര്യത്തില്‍ പ്രതിഷേധം കടുപ്പിക്കാനാണ് പ്രവര്‍ത്തകരുടെ തീരുമാനം.
വരും ദിവസങ്ങളില്‍ യൂത്ത് ലീഗിന്റെയും യുത്ത് ഫ്രണ്ടിന്റെയും സെക്രട്ടറിയേറ്റ് മാര്‍ച്ച് നടത്തും. എന്നാല്‍ നിലവില്‍ സംഘര്‍ഷം നടക്കുന്ന സ്ഥലത്ത് കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാക്കളും എത്തിയിട്ടുണ്ട്. പൊലീസിനു നേരെ മുദ്രാവാക്യം വിളിച്ചുകൊണ്ടാണ് പ്രവര്‍ത്തകര്‍ സമരപ്പന്തലിനു മുന്നിലുള്ളത്. യുണിവേഴ്‌സിറ്റി കോളേജിലുണ്ടായ സംഘര്‍ഷത്തില്‍ പൊലീസ് പ്രതികളെ സംരക്ഷിക്കുന്നു. അന്വേഷണത്തില്‍ സുതാര്യത വേണം തുടങ്ങിയവയാണ് സമരക്കാരുടെ ആവശ്യം,.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here