Advertisement

മനുഷ്യന്‍ ആദ്യമായി ചന്ദ്രനിലെത്തിയിട്ട് ഇന്നേക്ക് അരനൂറ്റാണ്ട് പിന്നിടുന്നു

July 20, 2019
Google News 1 minute Read

മനുഷ്യന്‍ ആദ്യമായി ചന്ദ്രനിലെത്തിയിട്ട് ഇന്നേക്ക് അരനൂറ്റാണ്ട് പിന്നിടുന്നു. 1969 ജൂലൈ 20 രാത്രി 10.56 നാണ് നീല്‍ ആംസ്‌ട്രോങും എഡ്വിന്‍ ആല്‍ഡ്രിനും ചന്ദ്രോപരിതലത്തില്‍ കാലുകുത്തി മാനവരാശിക്ക് പുതിയ ചരിത്രം സൃഷ്ടിച്ചത്.

1969 ജൂലൈ 16നാണ് അമേരിക്കയിലെ കെന്നഡി സ്‌പേസ് റിസര്‍ച്ച് സെന്ററില്‍ നിന്ന് അപ്പോളോ 11 എന്ന പേടകം ചാന്ദ്ര പര്യവേഷണത്തിനായി പുറപ്പെടുന്നത്.  നാലു ദിവസത്തെ ഗഗന സഞ്ചാരത്തിവനു ശേഷം ജൂലൈ 20ന് നീല്‍ ആംസ്‌ട്രോങും എഡ്വിന്‍ ആല്‍ഡ്രിനും ചന്ദ്രോപരിതലത്തില്‍ ഇറങ്ങി.

യന്ത്രമനുഷ്യനെ ഓര്‍പ്പിക്കും വിധമുള്ള ബഹിരാകാശ യാത്രികരുടെ വിസ്മയം ജനിപ്പിക്കുന്ന ഉടുപ്പുകള്‍ ഇന്നും ലോക ജനത കൗതുകത്തോടെ ഓര്‍ക്കുന്നു. ഇതുവരെ എട്ട് രാജ്യങ്ങളില്‍ നിന്നായി 12 പേരാണ് ചന്ദ്രനില്‍ കാലുകുത്തിയിട്ടുള്ളത്.  മനുഷ്യന്‍ ചന്ദ്രനിലിറങ്ങിയ അവസാന ദൗത്യം 1972 ഡിസംബറില്‍ അപ്പോളോ17 ആണ്. ചാന്ദ്രദൗത്യത്തിന്റെ അന്‍പതാം വാര്‍ഷികത്തില്‍ ബഹിരാകാശ രംഗത്തെ ഏറ്റവും വലിയ കുതിച്ചു ചാട്ടത്തിന് ഇന്ത്യ തയ്യാറെടുക്കുന്നത്.  ഇന്ത്യയുടെ രണ്ടാമത്തെ ചാന്ദ്ര ദൗത്യം ശ്രീഹരിക്കോട്ടയില്‍ നിന്ന് കുതിക്കുമ്പോള്‍ ഇതേ വരെയുള്ളതില്‍വെച്ച് ഏറ്റവും ചിലവ് കുറഞ്ഞ ചാന്ദ്രദൗത്യമായി അത് ചരിത്രത്തില്‍ രേഖപ്പെടുത്തും.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here