പുറത്താക്കിയില്ല; പക്ഷേ ധോണി പിന്മാറി: വിൻഡീസ് പര്യടത്തിൽ യുവാക്കൾ കളിക്കും

വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമില്‍നിന്ന് ധോണി പിന്‍മാറി. അടുത്ത രണ്ടുമാസം ടെറിട്ടോറിയല്‍ ആര്‍മിക്കൊപ്പം ചെലവിടുമെന്ന് അദ്ദേഹം അറിയിച്ചു. ധോണിക്ക് പകരം ഋഷഭ് പന്ത് മൂന്ന് ഫോർമാറ്റുകളിലും ഫസ്റ്റ് ചോയിസ് വിക്കറ്റ് കീപ്പർ ആകുമെന്നാണ് വിവരം. ശുഭ്മൻ ഗിൽ, സഞ്ജു സാംസൺ, ശ്രേയസ് അയ്യര്‍, ഖലീല്‍ അഹമ്മദ് തുടങ്ങിയ യുവതാരങ്ങൾക്കും അവസരം ലഭിച്ചേക്കും.
അതേ സമയം, ധോണി ഉടനെ വിരമിക്കില്ലെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു. ഒരു ബിസിസിഐ അംഗത്തെ ഉദ്ധരിച്ചാണ് ടൈംസ് ഓഫ് ഇന്ത്യ വാർത്ത പുറത്തു വിട്ടിരിക്കുന്നത്. സൈനിക സേവനം നേരത്തെ തീരുമാനിച്ചിരുന്നതാണെന്നും വിരമിക്കൽ വാർത്തകൾ തെറ്റണെന്നും അദ്ദേഹം പറഞ്ഞതായി റിപ്പോർട്ടിൽ പറയുന്നു.
വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തിനുളള ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ നാളെ പ്രഖ്യാപിക്കും. മൂന്ന് ഫോര്‍മാറ്റിലും കോലി തന്നെ ഇന്ത്യയെ നയിക്കുമെന്നാണ് സൂചന. തുടര്‍ച്ചയായി മല്‍സരങ്ങള്‍ കളിക്കുന്നത് പരിഗണിച്ച് ജസ്പ്രീത് ബുംറ, ഹാര്‍ദിക് പാണ്ഡ്യ തുടങ്ങിയവര്‍ക്ക് ഏകദിനത്തിലും ട്വന്റി–20യിലും വിശ്രമം നല്‍കാനിടയുണ്ട്. മൂന്ന് വീതം ഏകദിനവും ട്വന്റി–20യും, രണ്ട് ടെസ്റ്റ് മല്‍സരങ്ങളുമാണ് പര്യടനത്തിലുള്ളത്. സെലക്ഷന്‍ കമ്മറ്റി യോഗം വിളിക്കേണ്ടത് കമ്മിറ്റി ചെയര്‍മാന്‍ ആയിരിക്കണമെന്ന് ഭരണസമിതി നിര്‍ദേശിച്ചതിനെ തുടര്‍ന്നാണ് വെള്ളിയാഴ്ച നടക്കേണ്ടിയിരുന്ന ടീം പ്രഖ്യാപനം നാളത്തേക്ക് മാറ്റിയത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here