Advertisement

ആർഎസ്എസ് നേതാവ് വത്സൻ തില്ലങ്കേരിയുടെ വാഹനം അപകടത്തിൽപ്പെട്ടു

July 20, 2019
Google News 0 minutes Read

ആർഎസ്എസ് പ്രാന്തീയ വിദ്യാർത്ഥി പ്രമുഖ് വത്സൻ തില്ലങ്കേരിയുടെ വാഹനം തലശ്ശേരി ആറാം മൈലിൽ വെച്ച് അപകടത്തിൽപ്പെട്ടു. പുലർച്ചെ അഞ്ചു മണിയോടെയായിരുന്നു സംഭവം. അപകടത്തിൽ വത്സൻ തില്ലങ്കേരിക്കും ഗൺമാൻ അരുണിനും പരുക്കേറ്റു. ഇരുവരെയും തലശ്ശേരി ഇന്ദിരാഗാന്ധി ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു.

പരുക്ക് ഗുരുതരമമല്ല. കൊല്ലത്തെ പരിപാടിയിൽ പങ്കെടുക്കാനായി രാവിലെ വീട്ടിൽ നിന്ന് ട്രെയിൻ കേറാൻ പോക്കുമ്പോഴാണ് അപകടത്തിൽപ്പെട്ടത്. ഹൈവേ പട്രോൾ സംഘമാണ് പരുക്ക് പറ്റിയവരെ ആശുപത്രിയിൽ എത്തിച്ചത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here