Advertisement

കൈയ്യടി നേടി അമീറിന്റെയും ജെപ്പുവിന്റെയും കഥ,ഒപ്പം ഗോവിന്ദ് വസന്തയുടെ മ്യൂസിക്കൽ മാജിക്കും; മനസ്സ് നിറച്ച് ‘സർക്കീട്ട്’

13 hours ago
Google News 1 minute Read

താമർ സംവിധാനം ചെയ്ത സർക്കീട്ട് സിനിമയിലൂടെ മികച്ച പ്രക്ഷകാഭിപ്രായം നേടുകയാണ് നായകനായ ആസിഫ് അലിയും ബാലതാരമായ ഓർഹാനും. റാസൽഖൈമയിലെ ഒരു ഫ്ളാറ്റിൽ താമസിക്കുന്ന പ്രണയ വിവാഹിതരായ ദമ്പതികളുടെ ഏഴുവയസ്സുകാരൻ ഹൈപ്പർ ആക്ടീവ് ജപ്പുവിന്റെ ജീവിതത്തിൽ ഒറ്റ രാത്രി നടക്കുന്ന കഥയാണ് സർക്കീട്ട് പറയുന്നത്. ഗൾഫ് മോഹിച്ച് രണ്ടാമതും വിസിറ്റ് വിസയിലെത്തി തൊഴിലന്വേഷിച്ച് നടക്കുന്ന നായകനായ അമീറും ( ആസിഫ് അലി ) ജെപ്പുവും തമ്മിലുള്ള വൈകാരികബന്ധം പ്രതിപാദിക്കുന്ന ചിത്രം പ്രേക്ഷകരുടെ കണ്ണ് നിറക്കുന്ന വിധത്തിലാണ് ചിത്രീകരിച്ചിരിക്കുന്നത്. ബാല്യത്തിൽ അനാഥത്വം അനുഭവിക്കേണ്ടി വരുന്ന അമീറിന്റേയും അച്ഛനും അമ്മയുമുണ്ടെങ്കിലും തന്റെ പ്രത്യേക മാനസികാവസ്ഥയുടെ ഫലമായി അനാഥത്വത്തിൻ്റെ അനുഭവങ്ങൾ തോന്നിക്കുന്ന ജപ്പുവിന്റെയും വൈകാരികമായ അവസ്ഥകളാണ് ചിത്രത്തെയുടനീളം മുൻപോട്ടു കൊണ്ടുപോകുന്നത്. സിനിമ കണ്ട പ്രേക്ഷകരെല്ലാം ഒരുപോലെ സംസാരിക്കുന്നത് അമീറിന്റെയും ജെപ്പുവിന്റെയും ആത്മബന്ധത്തെ കുറിച്ചാണ്. ഇരുവരുടെയും ബന്ധത്തിന്റെ ഊഷ്മളതയെ ഉയർത്തികാട്ടുന്ന വിധത്തിലാണ് ഗോവിന്ദ് വസന്തയുടെ സംഗീതത്തെ ചിത്രത്തിൽ ഉപയോഗപ്പെടുത്തിയിരിക്കുന്നത്.

Read Also: വന്യ ജീവി ആക്രമണത്തെ ഭയന്ന് ജീവിക്കുന്ന ഒരു ജനതയുടെ കഥ ; ‘ലർക്ക് ‘ ചിത്രീകരണം പൂർത്തിയായി

ആമിർ എന്ന കഥാപാത്രത്തിന്റെ നിസ്സഹായവസ്ഥയുടെ നോവും നീറ്റലും കാണിക്കുന്ന ചിത്രം മനോഹരമായ രീതിയിൽ പ്രേക്ഷകരിലേക്കെത്തിക്കാൻ ഗോവിന്ദിന്റ സംഗീതം ഒരുപാട് സഹായകരമായിട്ടുണ്ട്. വ്യത്യസ്തമായ സംഗീത സൃഷ്ടികൾ കൊണ്ട് ഇന്ത്യൻ സംഗീത ലോകത്ത് തന്റേതായ ഇടം കണ്ടെത്തിയ ഗോവിന്ദ് വസന്ത സർക്കീട്ടിലും തന്റെ സംഗീതവിസ്മയം കൊണ്ട് പ്രേക്ഷകരെ അത്ഭുതപ്പെടുത്തിയിട്ടുണ്ട്. ബാലതാരമായ ഓർഹാൻ, ദിവ്യ പ്രഭ, ദീപക് പറമ്പോൽ, രമ്യ സുരേഷ്, പ്രശാന്ത് അലക്‌സാണ്ടര്‍, സ്വാതിദാസ് പ്രഭു, സുധീഷ് സ്കറിയ, ഗോപന്‍ അടാട്ട്, സിന്‍സ് ഷാന്‍, പ്രവീൺ റാം എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

Story Highlights : Sarkeet Running successfully in Theatres

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here